ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി ഭരണാധി കാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം
റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാ ക്കാന്‍ തീരുമാനം. സൗദി ഭരണാധികാരി സല്‍ മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി യില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
ഹൗസ് ഡ്രൈവര്‍, മറ്റ് വീട്ടുജോലിക്കാര്‍, ഗാര്‍ഡനര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നല്‍കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളാണ് ഗാര്‍ഹിക തൊഴിലാളികളുടെ കരാര്‍ ഇന്‍ഷുര്‍ ചെയ്യേ ണ്ടത്. ഇതിനുള്ള ചെലവ് ഉപയോക്താക്കളായ തൊഴിലുടമകളും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും ഒപ്പുവെക്കുന്ന കരാര്‍ ചെലവില്‍ ഉള്‍പ്പെടുത്തി ഈടാക്കും.
ഉപയോക്താക്കളും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും ഒപ്പുവെക്കുന്ന കരാര്‍ പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ ഇന്‍ഷുര്‍ ചെയ്യുക. ഇതിനു ശേഷം ഇഖാമ പുതു ക്കുമ്പോള്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും ഏര്‍പ്പെടുത്താതിരിക്കാനും തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും.
വീട്ടുജോലിക്കാര്‍ കരാര്‍ കാലാവധിക്കു മുമ്പ് ഒഴിവായിപ്പോയാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ സൗദി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഓടിപ്പോ കുകയോ ജോലി തുടരാന്‍ വിസമ്മതിക്കുകയോ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ തയ്യാറാകാ തിരിക്കുകയോ ചെയ്യുന്ന വീട്ടുജോലിക്കാര്‍ക്കെതിരെ തൊഴിലുടമക്ക് നഷ്ടപരിഹാരമായി ഇന്‍ഷുറ ന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാ നിച്ചത്. 500 റിയാല്‍ പ്രീമിയം തുകയും തീരുമാനിച്ചിരുന്നു. രണ്ട് വര്‍ഷത്തെ പോളിസിയാണ് ലക്ഷ്യമിടുന്നത്. ഇത് നടപ്പിലാക്കുന്നതിന് സൗദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് മന്ത്രാലയം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.