സാമ്പത്തിക സംവരണം ഒഴികെയുള്ള എല്ലാ നല്ലകാര്യത്തിനും സര്‍ക്കാരിന് പിന്തുണ നല്‍കും. കേരളത്തിലെ സാമ്പത്തിക സംവരണം റദ്ദാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു
ആലപ്പുഴ: കെകെ ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കാന്‍ നീക്കമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രചാരണം നടത്തുന്നവര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക സംവരണം ഒഴികെയുള്ള എല്ലാ നല്ലകാര്യത്തിനും സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ സാ മ്പത്തിക സംവരണം റദ്ദാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.സാമ്പത്തിക സംവരണത്തിന് മുമ്പ് സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം സഫ ലീകരിക്കണം. സര്‍ക്കാര്‍ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെ ക്കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടത്തട്ടെ. മാസങ്ങള്‍ പോലും അതിന് വേണ്ടിവരില്ല. ശേഷം അര്‍ഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊ ണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.