പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാദ്ധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മിഷന്‍. ടൗക് തേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്
പത്തനംതിട്ട : ജില്ലയിലെ കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാദ്ധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മിഷന്‍. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്ത സാഹ ചര്യത്തിലാണ് മുന്നറിയിപ്പ്. കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷന്‍ വിലയിരു ത്തിയ ശേഷം മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യത അറിയിച്ചിരിക്കുന്നത്.
കല്ലൂപ്പാറയിലെ മണിമലയാര്‍ അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മിഷന്‍ അറി യിച്ചു. 0.08 മീറ്റര്‍ ഉയരത്തിലാണ് ഇവിടെ വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. അച്ചന്‍കോ വിലാര്‍ തുമ്പമണ്‍ എന്ന പ്രദേശത്തുകൂടി അപകടനിലയ്ക്ക് 0.50 മീറ്റര്‍ മുകളിലാണ് ഒഴുകുന്ന തെന്നും ജല കമ്മിഷന്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം. 6.08 മീറ്റര്‍ ഉയരത്തിലാണ് വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. ഇത് അപകട നിലയ്ക്ക് 0.08 മീറ്റര്‍ ഉയരത്തിലാ ണെ ന്നാണ് ജല കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക് പോകു മെ ന്നാണ് പ്രവചനം. ഇപ്പോള്‍ അമിനിദ്വീപിന് 180 കിലോമീറ്റര്‍ അകലെയാണ് ടൗട്ടേ. ചൊവ്വാഴ്ച ഗുജ റാത്ത് കരയിലേക്ക് ടൗട്ടേ കടക്കും. കൊച്ചി മുതല്‍ കറാച്ചി വരെ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 60 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനാണ് സാധ്യത. മെയ് 15 മുതല്‍ മെയ് 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങ ളില്‍ 30-50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.