രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ജീവിത സഖാവ് ടി.വി തോമസ് അന്ത്യവിശ്രമം കൊള്ളുന്നതിന് അരികെയാണ് ഗൗരിയമ്മയ്ക്കായും അന്ത്യവിശ്രമത്തിന് ഇടം ഒരുക്കിയത്.
ആലപ്പുഴ : വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മയ്ക്ക് വിടചൊല്ലി രാഷ്ട്രീയ കേരളം. രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ യായി രുന്നു സംസ്‌കാരം. ജീവിത സഖാവ് ടി.വി തോമസ് അന്ത്യവിശ്രമം കൊള്ളുന്നതിന് അരികെയാണ് ഗൗരിയമ്മയ്ക്കായും അന്ത്യവിശ്രമത്തിന് ഇടം ഒരുക്കിയത്.
തിരുവനന്തപുരത്ത് നിന്നും 2.30ഓടെ ആലപ്പുഴയിലെത്തിച്ച മൃതദേഹം ചാത്തനാട്ടെ വസതിയി ലും തുടര്‍ന്ന് എസ്ഡിവി സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ചു. കോവിഡ് നിയന്ത്രണത്തിനിട യിലും പ്രിയ നേതാവിനെ അവസാനമായി കാണാന്‍ നിരവധി ആളുകളെത്തി. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം ഗൗരിയമ്മയുടെ ഭൗതികശരീരം ആലപ്പുഴയിലെ ചാത്തനാട് കളത്തിപ്പറമ്പില്‍ വീട്ടിലെത്തിച്ചിരുന്നു. കളത്തിപ്പറമ്പില്‍ വീട്ടില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ.
വിവിധ കക്ഷി നേതാക്കള്‍ ഗൗരിയമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. അവിടെ നിന്ന് പൊതുദര്‍ശനത്തിനായി എസ്ഡിവി സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്കു കൊണ്ടുപോയി. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തില്‍ അവസാനച്ചടങ്ങുകള്‍ തീര്‍ന്നതോടെ വിപ്ലവതാരകം മണ്ണിലേക്ക് മടങ്ങിയതോടെ കേരള രാഷ്ട്രീയച
രിത്രത്തില്‍ ഒരു യുഗാന്ത്യമായി.
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരിയമ്മ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 102 വയസായിരുന്നു. ഏപ്രില്‍ 22 മുതല്‍ പനിയും ശ്വാസതടസ്സങ്ങളുമായി ആശുപത്രി യില്‍ ചികിത്സലായിരുന്നു.ഇടക്ക് തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അണുബാധ വീണ്ടും കലശലായതോടെ സ്ഥിതി ഗുരുതരമായി.
മരണവാര്‍ത്തയറിഞ്ഞതോടെ സ്വകാര്യആശുപത്രിയിലേക്ക് നേതാക്കളെത്തിത്തുടങ്ങി. പത്തേകാ ലോടെ മൃതദേഹം അയ്യന്‍കാളി ഹാളിലേക്ക്. സിപിഎമ്മിനോട് ഇണങ്ങിയും പിണങ്ങിയും മുന്നേ റിയ ജീവിതം. ആഗ്രഹപ്രകാരം അവസാനം പാര്‍ട്ടിപ്പതാക പുതപ്പിച്ച് ഗൗരിയമ്മയുടെ മൃതശരീരം അയ്യന്‍കാളി ഹാളില്‍. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് അടക്കമുള്ള പ്രമുഖരെല്ലാം അന്ത്യാഞ്ജലി അര്‍പ്പിച്ചു.