English हिंदी

Blog

kalamassry police station cleaning

Web Desk

കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. പൊലീസ് സ്റ്റേഷൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ടെന്നാണ് വിവരം ലഭിക്കുന്നത്.

പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള 10 പൊലീസുകാരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗിയായ പൊലീസുകാരൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. വിദേശത്ത് നിന്നെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഡ്യൂട്ടിയായിരുന്നു ഇദ്ദേഹത്തിന്. എന്നാൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമ്പർക്കത്തിലൂടെയാകാം രോഗം ബാധിച്ചതെന്നാണ് സൂചന.

കളമശ്ശേരി പോലീസ് സ്‌റ്റേഷന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തു തന്നെ ആണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ വന്നുപോകുന്ന പ്രദേശം കൂടിയാണ്. അതിനാല്‍ എന്ത് മുന്‍കരുതലും നടപടികളുമാണ് സ്വീകരിക്കേണ്ടതെന്നറിയാതെ ജനങ്ങള്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് അടിയന്തിരമായി നടപടികള്‍ കൈക്കൊള്ളേണ്ടത്.

Also read:  ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി ; വിടപറഞ്ഞത് ഇടയന്‍മാരുടെ വലിയ ഇടയന്‍

ഈ കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും സകല ജനങ്ങളേയും അറിയിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരണം. പ്രദേശം ഹോട്ട്സ്പോട്ടാക്കുമെന്നും കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും മറ്റും ജനങ്ങള്‍ക്കിടയില്‍ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവശ്യ വസ്തുക്കള്‍ കൂടുതലായി സംഭരിക്കാനും ജനങ്ങള്‍ തിടുക്കത്തിലാണ്. അതുകൊണ്ടുതന്നെ പൊതു നിരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ എത്തുന്നതിനും വഴിവെച്ചേക്കും.

Also read:  സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​താ​ക്ക​ന്‍​മാ​ര്‍ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ മ​തി​യെ​ന്ന് ആ​ര്‍​എ​സ്‌എ​സ്

കളമശേരി പോലീസ് സ്റ്റേഷനില്‍ 59 പോലീസുകാരും എആര്‍ ക്യാമ്പില്‍നിന്നുള്ള 10 പേരുമാണുള്ളത്. പോലീസ് സ്റ്റേഷന്‍ ഏതാനും സമയത്തിനുള്ളില്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയിക്കുന്നത്. റൂറല്‍ ഡിഐജിയുടെ ആസ്ഥാനം, സിഐ ആസ്ഥാനം,​ പോലീസ് ക്വാര്‍ട്ടേഴ്സ്,​ എന്നിവിടങ്ങള്‍ അണുവിമുക്തമാക്കി കഴിഞ്ഞു

അതേസമയം, എറണാകുളം ജില്ലയിൽ ഇന്നലെ മാത്രം അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 102 ആണ്. കളമശ്ശേരി മെഡിക്കൽ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 97 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.

Also read:  പാലായില്‍ ജോസെങ്കില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പി.സി ജോര്‍ജ്ജ്

ഇന്നലെ 729 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 733 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11998 ആണ്. ഇതിൽ 10193 പേർ വീടുകളിലും, 539 പേർ കൊവിഡ് കെയർ സെന്‍റെറുകളിലും, 1266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.