നിലവില്‍ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങള്‍ 16 വരെ നീട്ടാനാണ് ആലോചന. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മിനി ലോക്ഡൗണ്‍ നീട്ടിയേക്കും. നിലവില്‍ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങള്‍ 16 വരെ നീട്ടാ നാണ് ആലോചന. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്. 15ാം തീയതിവരെ രോഗവ്യാപനം തീവ്രമായി തുടരു മെന്നാണ് ആരോഗ്യ വിദഗ്ദരും വിദഗ്ദ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്ത ലത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാനുള്ള ആലോചന സി.പി.എമ്മിന്റെ നേതൃതലത്തില്‍ നടന്നത്.
ഞായറാഴ്ച വരെ രോഗതീവ്രത കുറയുന്നില്ലെങ്കില്‍ ഒരാഴ്ചത്തേക്ക് സംസ്ഥാനം സമ്പൂര്‍ണമായി അടച്ചിടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. രോഗതീവ്രത കുറയുന്നുണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ തുടരും. ഇതിനു പിന്നാലെയായിരിക്കും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയടക്കം നടക്കുക.