English മലയാളം

Blog

KSRTC

 

കെഎസ്ആർടിസി രണ്ടാം പാക്കേജിന് തുടക്കം . ജീവനക്കാരുടെ അടിയന്തര ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ്. ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് വരുമാനം വർദ്ധിപ്പിക്കുകയും ചെലവു കുറയ്ക്കുകയും വേണം. ഇതിന് തുറന്ന മനസോടെയുള്ള ചർച്ചകൾക്ക് ഈ നടപടി വഴിയൊരുക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതിന് ഇടങ്കോലിടാൻ ശ്രമിക്കുന്നവർ ആരായാലും അവർ കെഎസ്ആർടിസിയുടെ ശത്രുക്കളാണ്. 2000 കോടിയോളം രൂപയാണ് ഈ കോവിഡ് പ്രതിസന്ധിയുടെ വർഷത്തിൽ കെഎസ്ആർടിസിയ്ക്കുവേണ്ടി സർക്കാർ ചെലവഴിക്കുന്നതെന്ന് ഓർക്കുക.

മുഖ്യമന്ത്രിയുടെ ഒരു പ്രധാന പ്രഖ്യാപനം കെഎസ്ആർടിസി സ്വിഫ്റ്റ് എന്ന പുതിയ സബ്സിഡിയറി കമ്പനിയെക്കുറിച്ചാണ്. “എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതല്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ 10 വർഷം സേവനമുള്ളവരും പി.എസ്.സി, എംപ്ലോയ്മെന്റുവഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ. ബാക്കിയുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആർടിസിയുടെ സബ്സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തിൽ തുടർന്നും തൊഴിൽ നൽകും. സ്കാനിയ, വോൾവോ ബസുകൾ, ദീർഘദൂര സ്ലീപ്പർ ബസുകൾ, പുതിയതായി കിഫ്ബി വഴി വാങ്ങുന്ന ബസുകൾ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക”.

Also read:  മുഹമ്മ- കുമരകം ബോട്ടു ദുരന്തത്തിന് ഇന്ന് 18 വയസ്സ്

കിഫ്ബി ഇപ്പോൾ 348 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. 310 സിഎൻജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാനാണ് ഈ വായ്പ ഉപയോഗപ്പെടുത്തുക. ഇതിനുപുറമേ 400 ഡീസൽ ബസുകൾ എൽഎൻജിയിലേയ്ക്ക് രൂപമാറ്റം വരുത്തുന്നതിനുള്ള പണവും ഇതിൽ നിന്നും ലഭ്യമാകും. ഇതുവഴി 30 ശതമാനം ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനു കഴിയും. ഇതിന് കിഫ്ബി നിബന്ധനയായി വെച്ചിട്ടുള്ളത്, കെഎസ്ആർടിസിയ്ക്കു കീഴിൽ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കണം എന്നതാണ്. ഈ കമ്പനിയ്ക്കാണ് വായ്പ അനുവദിക്കുക.

Also read:  സംസ്ഥാനത്തെ കോളെജുകളില്‍ 197 ന്യൂജെന്‍ കോഴ്‌സുകള്‍ക്ക് അനുമതി; മിക്കതും വിദേശ സര്‍വകലാശാലയിലെ പ്രോഗ്രാമുകള്‍

ഇപ്പോൾ നിലവിലുള്ള ലീസിനെടുത്തിട്ടുള്ള 38 സ്കാനിയ വോൾവോ ബസുകൾ, 190 വോൾവോ ജെൻറം ബസുകളും പുതിയ കമ്പനിയുടെ കീഴിലായിരിക്കും ഇനി ഓടുക. ഇതിനു പുറമെ, 8 സ്ലീപ്പർ ബസുകളും 24 സെമി സ്ലീപ്പർ ബസുകളും വാങ്ങുന്നതിന് പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തും. 1220 ബസുകളാണ് പുതിയ സബ്സിഡിയറി കമ്പനിയിലുണ്ടാകുക. 3600 ഓളം എംപാനലുകാർക്ക് ഇവിടെ ജോലി നൽകുന്നതിന് ഇപ്പോൾ കഴിയും. കിഫ്ബി തിരിച്ചടവ് കഴിഞ്ഞ് ലാഭം വരുന്ന തുക കെഎസ്ആർടിസിയിലേയ്ക്ക് നൽകും.

ഈ പ്രവർത്തനങ്ങൾ സുഗമമായി നടക്കുകയാണെങ്കിൽ രണ്ടാംഘട്ട വായ്പ കൂടി നൽകുന്ന കാര്യം കിഫ്ബി പരിഗണിക്കുന്നതാണ്. 600 ബസുകൾ വാങ്ങാൻ സഹായം വേണമെന്നാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ രണ്ടാം ഗഡു സഹായവും കൂടി ലഭിക്കുമ്പോൾ 3 വർഷം കൊണ്ട് കെഎസ്ആർടിസിയുടെ എല്ലാ ബസുകളും സിഎൻജി, എൽഎൻജി, ഇലക്ട്രിസിറ്റി എന്നിവയിലേയ്ക്ക് മാറും. ഇന്ധനച്ചെലവിൽ ഇപ്പോഴുള്ള തുകയിൽ നിന്ന് 40 – 50 ശതമാനം കുറവു വരുത്താനാകും. പ്രതിമാസം 25 – 40 കോടി രൂപ ചെലവു കുറയ്ക്കാം.

Also read:  ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

എന്റെ ബജറ്റ് പ്രസംഗത്തിൽ തിരുവനന്തപുരം നഗരത്തിലെ മലിനീകരണ സാധ്യത പരമാവധി കുറയ്ക്കുന്ന ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ഗ്രീൻ സിറ്റിയായി മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇത് എന്ന് നടക്കുമെന്ന് സോഷ്യൽ മീഡിയയിൽ ചിലർ പരിഹസിച്ചു കണ്ടു. കിഫ്ബിയുടെ ഒന്നാംഗഡു വായ്പ വഴി വാങ്ങുന്ന പുതിയ സിഎൻജി / ഇലക്ട്രിക് / എൽഎൻജി ബസുകൾ തിരുവനന്തപുരം നഗരത്തിലാണ് വിന്യസിക്കുക. അതോടെ പബ്ലിക് ട്രാൻസ്പോർട്ടിനെ സംബന്ധിച്ച് തിരുവനന്തപുരം ഗ്രീൻ സിറ്റിയായി മാറും.