നിയമസഭയില്‍ എല്‍ഡിഎഫിന് പത്ത് വനിതകളുടെ കരുത്തുറ്റ നിര ; യുഡിഎഫിന് കെ കെ രമ മാത്രം

ldf vanitha

മല്‍സരിച്ച 15 എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. 61,000ല്‍ അധികം വോട്ടുകള്‍ നേടിയാണ് കെ കെ ശൈലജയുടെ വിജയം

തിരുവനന്തപുരം : ചരിത്രവിജയം നേടിയ എല്‍ഡിഎഫിനൊപ്പം നിയമസഭയില്‍ ഇനി ഭരണ ബെഞ്ചില്‍ പത്ത് വനിതകളുടെ കരുത്തുറ്റ നിര. മല്‍സരിച്ച 15 എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. 2016ല്‍ ഇ പി ജയരാജന്‍ നാല്‍പ്പതിനായിരത്തില്‍ അധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തില്‍ 61,000ല്‍ അധികം വോട്ടാണ് കെ കെ ശൈലജയുടെ നേടിയത്. കെ കെ ശൈല ജ യ്ക്കൊപ്പം വീണ ജോര്‍ജ്, യു പ്രയിഭ, ആര്‍ ബിന്ദു, ഒ എസ് അംബിക, കെ ശാന്തകുമാരി, കാനത്തില്‍ ജമീല, ജെ ചിഞ്ചുറാണി, ദലീമ ജോജോ, സി കെ ആശ എന്നിവരാണ് സഭയില്‍ ഇനി എല്‍ഡി എഫിനെ പ്രതിനിധീകരിക്കുന്ന വനിതാ എംഎല്‍എമാര്‍. വടകരയില്‍നിന്ന് വിജയിച്ച കെ കെ രമ മാത്രമാണ് ഏക യുഡിഎഫ് പ്രതിനിധിയായി സഭയിലെത്തുക.

Also read:  ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ ; മൂന്നാം ഏകദിനത്തില്‍ 96 റണ്‍സ് വിജയം, വിന്‍ഡീസ് നിരയെ വിറപ്പിച്ച് ബൗളര്‍മാര്‍

കഴിഞ്ഞ സഭയില്‍ എല്‍ഡിഎഫിന്റെ മാത്രം എട്ട് വനിതാ എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മന്ത്രിസ്ഥാനവും വഹിച്ചു. ആരോഗ്യ വകുപ്പിനെ കെ കെ ശൈലജയും ഫിഷറീ സ് വകുപ്പിനെ ജെ മേഴ്സിക്കുട്ടിയമ്മയും മുന്നില്‍നിന്ന് നയിച്ചു. മേഴ്സികുട്ടിയമ്മ ഈ തവണയും മല്‍സരിച്ചുവെങ്കിലും ജയിക്കാനായില്ല.

Also read:  "സീ യു സൂൺ" സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത്‌ ലക്ഷം രൂപ ഫെഫ്കയ്ക്ക്‌ കൈമാറി

യുഡിഎഫിനായി പി കെ ജയലക്ഷ്മി, പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ ഉള്‍പ്പെടയുള്ള 12 പേര്‍ മത്സരരംഗത്തുണ്ടായിട്ടും ജയിച്ചത് കോണ്‍ഗ്രസ് പിന്തുണയില്‍ വടകരയില്‍ മത്സരിച്ച ആര്‍എംപി യിലെ കെ കെ രമ മാത്രം. 25 വര്‍ഷത്തിന് ശേഷം മുസ്ലിംലീഗ് കോഴിക്കോട് സൗത്തില്‍ മത്സരിപ്പിച്ച നൂര്‍ബിന റഷീദും പരാജയം ഏറ്റുവാങ്ങി. നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം ലീഗിന്റെ ആഭ്യന്തര കോട്ടകളില്‍ വന്‍ പടലപിണക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മറ്റ് വഴിയില്ലാതെ ലീഗ് സ്ഥാനാര്‍ത്ഥിത്വം നല്‍കുകയായിരുന്നു. എന്നാല്‍ നൂര്‍ബിന ഉള്‍പ്പെടെ ഒരു യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് പോലും വിജയം കാണാനായില്ല.

കരഞ്ഞ് സീറ്റ് നേടിയ ബിന്ദു കൃഷ്ണയും ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ച മുന്‍ മഹിളാ കോ ണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷും പരാജയം നുണഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ വന്‍ തോല്‍വി രൂചിച്ചു. 20 മണ്ഡലങ്ങളിലാണ് ബിജെപി വനിതകളെ മത്സരിപ്പിച്ചത്.

Also read:  500 കിലോ ഭാരം, 12 അടിയിലധികം നീളം ; മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് ഭീമന്‍ ഓലക്കൊടിയന്‍

2016ല്‍ എല്‍ഡിഎഫിന്റെ കെ കെ ശൈലജ (കൂത്തുപറമ്പ്), ജെ മേഴ്സികുട്ടിയമ്മ (കുണ്ടറ), കെ അയിഷ പോറ്റി (കൊട്ടാരക്കര), വീണ ജോര്‍ജ് (ആറന്മുള), യു പ്രയിഭ (കായംകുളം), ഗീത ഗോപി (നാട്ടിക), ഇ എസ് ബിജിമോള്‍ (പീരുമേട്), സി കെ ആശ (വൈക്കം) എന്നിങ്ങനെ എട്ടുപേരാണ് സഭയിലുണ്ടായിരുന്നത്. ഒരു വനിതയെപൊലും 2016ല്‍ കോണ്‍ഗ്രസ് സഭയിലെത്തിച്ചില്ല. ഉപതെ രഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസമാന്‍ അരൂര്‍ പിടിച്ചെടുത്തതിലൂടെ യുഡിഎഫിന് ഒരു വനിത അംഗത്ത ലഭിച്ചു. എന്നാല്‍ ദലീമയുടെ വമ്പിച്ച വിജയത്തോടെ കോണ്‍ഗ്രസിന് ആ സിറ്റിങ് സീറ്റും നഷ്ടമായി.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES