ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. ഉത്തരവ് നടപ്പാക്കാന്‍ ഡി.ജി.പിക്കും ജില്ലാ കലക്ടര്‍മാര്‍ക്കുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി
തിരുവനന്തപുരം : സംസ്ഥാത്ത് വോട്ടെണ്ണല്‍ ദിവസം വിജയാഘോഷങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെ ടുപ്പ് കമ്മീഷന്‍. ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മുഖ്യ തെ രഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. ഉത്തരവ് നടപ്പാക്കാന്‍ ഡി.ജി.പിക്കും ജില്ലാ കലക്ടര്‍മാര്‍ക്കുമാ ണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി.
മെയ് ഒന്നുമുതല്‍ നാലുവരെ കേരളത്തില്‍ ഒരുതരത്തിലുമുള്ള ഒത്തുചേരലുകളും പാടില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വോട്ടെണ്ണലിനോട് അനുബന്ധിച്ച് നാളെ മുതല്‍ ചൊ വ്വാഴ്ച വരെയാണ് സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോ ടതി നിര്‍ദേശിച്ചത്.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരി ക്ക ണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് സംസ്ഥാനത്ത് അതിവേഗം വ്യാപിക്കുന്നത് പരിഗണിച്ചാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്ലാദ പ്രകടന ങ്ങള്‍ അനുവദിക്കരുതെന്നും പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃതമായി ഒത്തുകൂടുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.