ഒന്നാം പാപ്പാന്‍ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. ഫോട്ടോ എടുക്കാന്‍ തല ഉയര്‍ത്തുന്നതിനായി തോട്ടി കൊണ്ട് അടിക്കുകയായിരുന്നു.ആനപ്രേമികള്‍ ക്കിടയില്‍ പേരുകേട്ട എഴുന്നളളിപ്പാനയാണ് പാമ്പാടി സുന്ദരന്‍.
തൃശൂര്‍ : പാമ്പാടി സുന്ദരന്‍ എന്ന നാട്ടാനയെ ക്രൂരമായി മര്‍ദ്ദിച്ച പാപ്പാന്‍ അറസ്റ്റില്‍. ഒന്നാം പാപ്പാന്‍ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. ഫോട്ടോ എടുക്കാന്‍ തല ഉയര്‍ത്തുന്നതിനായി തോട്ടി കൊണ്ട് അടി ക്കുകയായിരുന്നു.
തൊട്ടിപ്പാള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചായിരുന്നു സംഭവം. ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് ശേഷം ഫോട്ടോ എടുക്കുന്നതിനിടെ മാര്‍ച്ച് 25നായിരുന്നു ആനക്ക് മര്‍ദ്ദനമേറ്റതെന്ന് അധികൃതര്‍ പറഞ്ഞു. ഫോട്ടോയ്ക്ക് വേണ്ടി തലയുയര്‍ത്തി നില്‍ക്കാന്‍ ആനയോട് ആജ്ഞാപിക്കുകയും അത് ചെയ്യാതെ വന്നപ്പോള്‍ തോട്ടി കൊണ്ട് കുത്തുന്നതിന്റെയും അടിക്കുന്നതിന്റെയും വീഡിയോ സമൂ ഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒന്നാം പാപ്പാന്‍ ഒളിവില്‍ പോയി. വീഡിയോ പ്രചരിച്ച തോ ടെ വനംവകുപ്പ് അധികൃതര്‍ നിയമ നടപടിയും ആരംഭിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാ രം ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ചിലാണ് കേസെടുത്തു പാപ്പാനെ അറസ്റ്റ് ചെയ്തത്. ആനപ്രേമികള്‍ ക്കിടയില്‍ പേരുകേട്ട എഴുന്നളളിപ്പാനയാണ് പാമ്പാടി സുന്ദരന്.