കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി തന്നെയാണു പ്രധാനമന്ത്രിക്കു കത്തെഴുതിയത്. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിനു പീറക്ക ടലാസിന്റെ പോലും വിലയില്ലെന്നു പി.കെ കൃഷ്ണദാസ് പരിഹസിച്ചു
തിരുവനന്തപുരം: താന്‍ കേരള രാജ്യത്തെ രാജാധി രാജനാണെന്ന് പിണറായി വിജയന്‍ ധരിച്ചി രിക്കരുതെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനറും കാട്ടാക്കടയിലെ സ്ഥാനാര്‍ഥിയുമായ പി.കെ.കൃ ഷ്ണദാസ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി തന്നെയാണു പ്രധാ ന മന്ത്രിക്കു കത്തെഴുതിയത്. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിനു പീറക്ക ടലാസിന്റെ പോലും വിലയില്ലെന്നു പി.കെ കൃഷ്ണദാസ് പരി ഹസിച്ചു.
അന്വേഷണം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും എതിരാണെന്നു കണ്ടപ്പോഴാണ് ഇഡി ക്കെതിരെ തിരിഞ്ഞത്. ഇവരുടെ അധോലോക ബന്ധം സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞു. ഇനി രക്ഷപ്പെടാനാണു ശ്രമം. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിയുള്ളൂ എന്നാണു മുഖ്യമന്ത്രി വീമ്പിളക്കിയിരുന്നത്. മടിയില്‍ കനമുണ്ടെന്നാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ അധോലോക സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പ്. വ്യാജവോട്ടും ഇരട്ടവോട്ടും ചേര്‍ത്തതിനു പിന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. അധികാര ത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത് ഈ വോട്ടുക ളാണ്. അവ പൂര്‍ണമായും പട്ടികയില്‍നിന്ന് നീക്കണം.
ആഴക്കടല്‍ മത്സ്യബന്ധന അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. അദ്ദേഹത്തിന്റെ അറിവോടെയാണു ധാരണാപത്രം ഒപ്പിട്ടത്. കാവല്‍ മുഖ്യമന്ത്രിയായി പോലും അധികാരത്തില്‍ തുടരാന്‍ പിണറായിക്കു ധാര്‍മിക അവകാശമില്ല. മുഖ്യമന്ത്രിയുടെ മുഖം ജനം മനസ്സിലാക്കി. ഇത്രയും അഴിമതി നടത്തിയ മുഖ്യമന്ത്രിയും സര്‍ക്കാരും ഭാരതത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമാണെന്നും കൃഷ്ണദാസ് പറഞ്ഞു.