English हिंदी

Blog

uae police 1

പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. കേസിന്റെ ഗൗരവം അനുസരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുള്ള തടവ് ശിക്ഷ കൂടും

അബുദാബി: പൊലീസ് പിടിയിലായാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു.എ. ഇപബ്ലിക് പ്രോസിക്യൂഷന്‍. കസ്റ്റഡിയില്‍ നിന്നോ അറസ്റ്റില്‍ നിന്നോ തടവില്‍ നിന്നോ രക്ഷപ്പെ ടാന്‍ ശ്രമിച്ചാല്‍ കുറഞ്ഞത് രണ്ടുവര്‍ഷമാണ് തടവ് ലഭിക്കുക. കേസിന്റെ ഗൗരവം അനുസ രിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുള്ള തടവ് ശിക്ഷ കൂടും.

Also read:  വീണ്ടും സൗഭാഗ്യം മലയാളിക്ക് -ബിഗ് ടിക്കറ്റിലൂടെ 62 ലക്ഷം ഖത്തറിലെ പ്രവാസിക്ക്

രണ്ടില്‍ കൂടുതല്‍ പേര്‍ പങ്കാളികളായ കേസ്, ഭീഷണിപ്പെടുത്തലും, അക്രമവും ഉള്‍പ്പെട്ട കേസ് എന്നിവയില്‍ നടപടികള്‍ കടുക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ കേസിലും മറ്റുമാണെങ്കില്‍ തടവ് അഞ്ചുവര്‍ഷം വരെ നീളുമെ ന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.