വാക്സിന്‍ ബോധവല്‍ക്കരണത്തിനായി കെ.കെ.എം.എ ആരംഭിച്ച ‘വാക്സിന്‍ സ്വീകരിക്കൂ കോവിഡിനെ അകറ്റൂ’, കാമ്പയിന്‍ ഉദ്ഘാടനം അംബാസഡര്‍ സിബി ജോര്‍ജ് നിര്‍വഹിച്ചു
കുവൈത്തില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ അംബാസിഡര്‍.ഈ ലക്ഷ്യം മുന്‍നിര്‍ത്തി വാക്സിന്‍ ബോധവല്‍ ക്കരണത്തിനായി കെ.കെ.എം.എ ആരംഭിച്ച ‘വാക്സിന്‍ സ്വീകരിക്കൂ കോവിഡിനെ അകറ്റൂ’, കാമ്പയിന് തുടക്കമായി. 16 വയസിനു മുകളിലുള്ള മുഴുവന്‍ ഇന്ത്യക്കാരും കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. കാമ്പയിന്‍ ഉദ്ഘാടനം അംബാസഡര്‍ സിബി ജോര്‍ജ് നിര്‍വഹിച്ചു.
കുവൈത്തില്‍ കോവിഡ് വാക്സിനെടുക്കാത്തവരായി ഒരു ഇന്ത്യകാരനുമില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ എംബസിയുടെ ലക്ഷ്യം. ഇതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവന്ന കെ.കെ.എം.എയെ അഭിനന്ദിക്കുന്നതായും മറ്റു സാമൂഹ്യസേവന സംഘടനകളും പ്രവര്‍ത്തകരും ഈ വഴിയേ മുന്നോട്ടുവരണമെന്നും അംബാസിഡര്‍ സിബി ജോര്‍ജ് പറഞ്ഞു. വാക്സിന്‍ രജിസ്ട്രേഷനുവേണ്ടി സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേകം കൗണ്ടറുകള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 25 വരെ ഒരു മാസക്കാലയളവിലാണ് കെ.കെ.എം.എയുടെ നേതൃത്വ ത്തില്‍ വാക്സിന്‍ രജിസ്ട്രേഷന്‍ കാമ്പയിന്‍ നടത്തുന്നത്. രജിസ്ട്രേഷനുവേണ്ടി പ്രചാരണം നടത്തിയും, പൊതുജനങ്ങളെ രജിസ്ട്രേഷന് സഹായിച്ചും കെ.കെ.എം.എയുടെ 15 ബ്രാഞ്ചുകളി ലെയും 89 യൂണിറ്റുകളിലെയും പ്രവര്‍ത്തകര്‍ രംഗത്തുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.



















