കിഫ്ബിയെകുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പിന്റെ നോട്ടിസ് വന്നിരിക്കുന്നത്.
കൊച്ചി : ഇഡിക്കു പിന്നാലെ ആദായ നികുതി വകുപ്പും കിഫ് ബിയിലേക്ക്. കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി ആദായ നികുതി വ കുപ്പ് നോട്ടിസ് അയച്ചു. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങള്‍ നല്‍കാനും നിര്‍ദ്ദേശമുണ്ട്. കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇഡി നീക്കം വിവാദമായിരുന്നു. കിഫ് ബിയെകുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പിന്റെ നോട്ടിസ് വന്നിരിക്കുന്നത്. ഇ ഡി അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.
പദ്ധതികളുടെ വിശദാംശങ്ങള്‍ കൂടാതെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കരാറുകാര്‍ക്ക് നല്‍കിയിട്ടുള്ള പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണ മെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പദ്ധതിക്കും എത്ര നികുതി നല്‍കിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും അറിയിക്കാന്‍ ഇന്‍കം ടാക്‌സ് അഡിഷണല്‍ കമ്മീഷണര്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് നിലിപാടെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു കേന്ദ്ര ഏജന്‍സിയും കിഫ്ബി പദ്ധതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
കേന്ദ്രസര്‍ക്കാരുകളുടെ ഈ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ പ്രചരണമാക്കിയെടുക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പിന്റെ നടപടി.