English മലയാളം

Blog

journalist Tamilnadu Murder

 

ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയകള്‍ക്കെതിരായ വാര്‍ത്താപരമ്പരക്ക്  പിന്നാലെയാണ് മോസസ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗുണ്ടാസംഘമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

Also read:  ഹരിവംശ്‌ നാരായണ്‍ സിംഗ് പുതിയ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ 

ഇന്നലെ അര്‍ധരാത്രിയോടെ കാഞ്ചീപുരത്തെ വീടിനു മുന്നില്‍വെച്ചാണ് കൊല നടത്തത്. ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നില്‍ വച്ച് തടയുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. മോസസിന്റെ കരച്ചില്‍ കേട്ട് വീട്ടുകാരും പ്രദേശവാസികളും എത്തിയെങ്കിലും ഇവര്‍ക്കുനേരെ വടിവാള്‍ വീശി സംഘം രക്ഷപ്പെടുകയായിരുന്നു.

Also read:  യുഎയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാനങ്ങള്‍

കാഞ്ചീപുരത്തെ ഭൂമാഫിയകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ അനധികൃത പങ്കിനെ കുറിച്ചും മോസസ് വാര്‍ത്താപരമ്പര ചെയ്തിരുന്നു. ലഹരി സംഘങ്ങളുമായി രാഷ്ട്രീയ നേതൃത്വത്തിന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ മാഫിയാ സംഘങ്ങളെ കുറിച്ചുള്ള ഈ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചാ വിഷയമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയെ സമീപിച്ചു. കാഞ്ചീപുരം പഴയ നല്ലൂര്‍ പോലീസ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.