തിരുവനന്തപുരം :ബി ജെ പി സ്ഥാനാർഥി കളെ നാളെ പ്രഖ്യാപിക്കും. ശക്തമായ ത്രികൊണ മത്സരം ലക്ഷ്യമിട്ട് വിജയ സാധ്യത യുള്ള എ പ്ലസ് മണ്ഡലങ്ങളിൽ ഇക്കുറി ശക്തരായ സ്ഥാനാർഥി കളെയാണ് ബി ജെ പി രംഗതിരക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 87വോട്ടിനു തോറ്റ മഞ്ചേശ്വരത്തു തന്നെ ഇക്കുറിയും ബി ജെ പി അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും.
ബി ജെ പി യുടെ സിറ്റിംഗ് സീറ്റായ നേമത്ത് മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കും. ഇ ശ്രീധരൻ പാലക്കാട്ട് മത്സരിക്കും
രാജ്യസഭാഗവും നടനുമായ സുരേഷ് ഗോപി യും മത്സരത്തിനുണ്ടാവും എന്നാണ് കരുതുന്നത്. കഴക്കൂട്ടത്തു ശോഭ സുരേന്ദ്രനും, പാലായിൽ പി. സി തോമസും, കാഞ്ഞിരപ്പള്ളി യിൽ മുൻ കേന്ദ്ര മന്ത്രി ആൽഫോൻസ് കണ്ണന്താനവും, കട്ടാക്കടയിൽ പി. കെ കൃഷ്ണ ദാസും സ്ഥാനാർഥി കളാവും.