കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം തേടി സ്വപ്ന സുരേഷും സരിതും അടക്കം ഒമ്പത് പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലില്ലെന്നാണ് പ്രതികളുടെ വാദം. സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്നും വാദം. സ്വര്‍ണക്കടത്ത് കസ്റ്റംസ് കേസ് മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പ്രതികള്‍ വാദിക്കുന്നു.
അതേസമയം കേസില്‍ അവസാന പട്ടികയില്‍ വരുന്ന 10 പ്രതികള്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും അന്വേഷണം അതില്‍ നിന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നുമാണ് എന്‍ഐഎയുടെ നിലപാട്. കസ്റ്റംസിന് സ്വപ്ന നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയില്‍ ഇന്ന് കോടതി തീരുമാനമെടുക്കും.