English हिंदी

Blog

covid test

കോഴിക്കോട്: തൂണേരിയില്‍ ഇന്ന് 43 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തൂണേരി പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം 53 പേര്‍ക്ക് ആന്‍റീജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് രണ്ടു ദിവസംകൊണ്ട് 96 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

Also read:  സംസ്ഥാനത്ത് 5,214 പേര്‍ക്ക് കോവിഡ്; ഏറ്റവും കുറവ് രോഗികള്‍ വയനാട്ടില്‍

മൂന്ന് ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം പടര്‍ന്നത്. അന്‍പതിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ തൂണേരി മേഖല ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ആയേക്കും. മലപ്പുറത്തെ പൊന്നാനിയും തിരുവനന്തപുരത്തെ പൂന്തുറയും നിലവില്‍ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും സമ്പര്‍ക്ക രോഗികള്‍ കൂടുന്നതും പലരുടേയും രോഗ ഉറവിടം മനസിലാകാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Also read:  സംസ്ഥാനത്ത് 3021 പേര്‍ക്ക് കോവിഡ്; ഏറ്റവും കുറവ് രോഗികള്‍ കാസര്‍ഗോഡ്

അതേസമയം കോഴിക്കോട് എല്ലാ ഞായറാഴ്ച്ചകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ ഞായറാഴിച്ചകളിലും ജില്ല മുഴുവനായും അടച്ചിടും. കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിരോധിച്ചു.

Also read:  തൂണേരിയിലെ ആന്‍റീജന്‍ ടെസ്റ്റില്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേര്‍ക്ക് കോവിഡ്