തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കുലോറി വാടക കുത്തനെ കൂട്ടാനൊരുങ്ങി ലോറി ഉടമകള്‍. ഡീസല്‍ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് വാടക കൂട്ടാനുള്ള തീരുമാനം. ലോറി വാടക കൂടുന്നത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. രണ്ടുമാസത്തിനിടെ ഡീസല്‍ വില 15 രൂപ കൂടി. ഈ സാഹചര്യത്തില്‍ ലോറി വാടക കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ഉടമകളുടെ വാദം.
Also read: കേന്ദ്രത്തിന് അദാനി ഗ്രൂപ്പിന്റെ നികുതിയായി 58,104 കോടി രൂപ; രാജ്യത്ത് ഏറ്റവും മുൻനിരയിൽ.
കുറഞ്ഞത് 15 ശതമാനം വര്‍ധനവെങ്കിലും ഏര്‍പ്പെടുത്തേണ്ടതായി വരും. അങ്ങനെയെങ്കില്‍ ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് അത് കാരണമാകും. നികുതി ഒഴിവാക്കി ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.













