ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ ആലോചന. തിങ്കളാഴ്ച രാജ്യസഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനിരിക്കുകയാണ്. കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിക്കാന്‍ ഗാസിപ്പൂരിലെത്തിയ എം.പിമാരെ ഡല്‍ഹി പോലീസ് തടഞ്ഞതില്‍ പ്രതിപക്ഷ നേതാക്കള്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ നാളെ ദേശീയ പാതകള്‍ ഉപരോധിക്കും. എന്നാല്‍ കുടുങ്ങിപ്പോകുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുമെന്ന് കര്‍ഷക പ്രക്ഷോഭ നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു. സര്‍ക്കാര്‍ സമരക്കാരോട് സ്വീകരിക്കുന്ന സമീപനത്തെകുറിച്ച് ഉപരോധത്തിനിടെ ജനങ്ങളോട് വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.