തിരുവനന്തപുരം: ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കഥകളി രൂപങ്ങളും ചെണ്ടമേളവും വാദ്യഘോഷങ്ങളുമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, പ്രഭാരിമാരായ സി.പി രാധാകൃഷ്ണന്‍, സുനില്‍ കാര്‍ക്കളെ, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭന്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി, ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, പി.സുധീര്‍, വൈസ്പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വി.വി രാജേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഒന്നേകാലിന് വിമാനത്താവളത്തിന് പുറത്ത് എത്തിയ അദ്ദേഹത്തെ മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും പാര്‍ട്ടിപ്രവര്‍ത്തകര്‍ വരവേറ്റു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ജെപി നദ്ദയെ മാരാര്‍ജി ഭവനിലേക്ക് ആനയിച്ചു. അഖിലേന്ത്യാ അദ്ധ്യക്ഷനെ കാണാന്‍ റോഡിന് ഇരുവശത്തും നിരവധിയാളുകളാണ് തടിച്ചുകൂടിയത്. മാരാര്‍ജി ഭവനിലെത്തിലെത്തിയ നദ്ദ ഭാരതാംബയുടെ ഫോട്ടോയ്ക്ക് പുഷ്പാര്‍ച്ചന നടത്തി.