Web Desk
ശ്രീനഗര്‍: കഴിഞ്ഞയാഴ്ച അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാനെയും ആറ് വയസ്സ് പ്രായമുളള കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. വ്യാഴാഴ്ച രാത്രി ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ സാഹിദ് ദാസ് എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരനെ വധിച്ചത്.
#Killer of JKP & CRPF personnel at #Bijbehara #Anantnag and one 6 years old boy, #terrorist Zahid Daas killed in yesterday’s #encounter at #Srinagar. Big success for JKP & CRPF: IGP Kashmir @JmuKmrPolice https://t.co/1T4U1lOzdD
— Kashmir Zone Police (@KashmirPolice) July 3, 2020
കഴിഞ്ഞയാഴ്ച അനന്ത്‌നാഗില്‍ നടന്ന ഏറ്റുട്ടലിലാണ് സിആര്‍പിഎഫ് ജവാനെയും കുട്ടിയെയും സാഹിദ് ദാസ് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഇയാള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. അന്ന് മുതല്‍ സേന ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു.