സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. ഏതന്വേഷണവും നടക്കട്ടെ, തീരുമാനം എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എഫ്‌ഐആര്‍ ഇട്ടിട്ട് അഞ്ച് വര്‍ഷമായി. ഇതുവരെ ചെറുവിരലനക്കിയില്ല. എന്നിട്ടിപ്പോള്‍ സിബിഐയ്ക്ക് വിട്ടതെന്തിന്? സിബിഐ അന്വേഷിക്കണമെങ്കില്‍ സിബിഐ അന്വേഷിച്ചോട്ടെ. ഒരു നിയമനടപടിക്കും പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും ചെന്നിത്തല പറഞ്ഞു.
തെറ്റ് ആര് ചെയ്താലും അന്വേഷിക്കണമെന്ന് ബിജെപി പറഞ്ഞു. തെറ്റ് അബ്ദുള്ളക്കുട്ടി ചെയ്താലും അന്വേഷിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.