തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ജനിതകമാറ്റം വന്ന അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്. ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍ ഐ.ജി.ഐ.ബിയില്‍ അയച്ച സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്.
ഇതോടെ സംസ്ഥാനത്ത് ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി. യുകെയില്‍ നിന്നും വന്ന രണ്ടു പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 68 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി.












