English हिंदी

Blog

WhatsApp Image 2020-06-22 at 10.34.16 AM

Web Desk

തുടര്‍ച്ചയായ 16-ാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധനവ്. ഇന്ന് പെട്രോളിന് 33 പെെസയും ഡീസലിന് 55 പെെസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് പെട്രോള്‍ വില 81 കടന്നു. 16 ദിവസത്തിനിടെ പെട്രോളിനു എട്ട് രൂപ 33 പെെസയും ഡീസലിന് എട്ട് രൂപ 98 പെെസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.28 രൂപയായി ഉയര്‍ന്നു, ഡീസല്‍ വില 76.12 രൂപ ആയി. കൊച്ചിയില്‍ പെട്രോളിന് 79.52 രൂപയും ഡീസലിനു 74.43 രൂപയുമാണ് വില.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ക്രൂഡ് ഓയില്‍ ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഇന്ധനവില വര്‍ദ്ധന ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ദിനംപ്രതി ഇടിയുമ്പോഴാണ് രാജ്യത്ത് എണ്ണവിതരണ കമ്പിനികള്‍ ഇന്ധനവില ഉയര്‍ത്തുന്നത്. അസംസ്‌കൃത എണ്ണവില ഇടിയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ എക്‌സെെസ് ഡ്യൂട്ടി മൂന്ന് രൂപ വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

Also read:  ബാങ്കിലെ വീട്ടമ്മയുടെ മരണം: പോലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോവിഡ് മഹാമാരി രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സമയത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് ജനദ്രോഹമാണെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വില വര്‍ധനവ് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Also read:  ലോ​ക​ത്താ​കെ​ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പിന്നിട്ടു

രാജ്യാന്തരവിപണിയില്‍ എണ്ണവിലകൂടിയെന്ന പേരില്‍ ഈ മാസം ഏഴുമുതലാണ് വിലകൂട്ടിത്തുടങ്ങിയത്. ജൂണ്‍ ആറിനു രാജ്യാന്തരവിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കില്‍ ജൂൺ്‍ 12 ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍വില അനുദിനം കൂട്ടി. മെയ് മാസം അഞ്ചാം തിയതി എണ്ണവില വീപ്പയ്‌ക്ക്‌ 20 ഡോളറായി ഇടിഞ്ഞപ്പോള്‍ രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായില്ല. പകരം പ്രത്യേക അധിക എക്‌സൈസ്‌ തീരുവയും റോഡ് സെസും കൂട്ടി ഇന്ധനവില താഴാതെ നിലനിര്‍ത്തി. മാര്‍ച്ച്‌ 14നു പെട്രോളിന്റെയും ഡീസലിന്റെയും തീരുവകള്‍ മൂന്നു രൂപ വീതവും കൂട്ടിയിരുന്നു.

Also read:  ജോലി മാറിയവര്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ രണ്ട്‌ ‌വര്‍ധന വഴി രണ്ടു ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ്‌ കേന്ദ്രം നേടിയത്. പ്രത്യേക അധിക എക്‌സൈസ്‌ തീരുവ വഴിയുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. 2014 ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും മൊത്തം തീരുവ യഥാക്രമം 9.48 രൂപ, 3.56 രൂപ വീതമായിരുന്നു. ഇപ്പോള്‍ 32.98 രൂപ, 31.83 രൂപ എന്ന നിലയില്‍. 2014 -17ല്‍ ‌ എക്‌സൈസ്‌ തീരുവ 10 തവണ കൂട്ടി. അതുവഴി അഞ്ചര ലക്ഷം കോടി രൂപയാണ് ലാഭമുണ്ടായത്.