കണ്ണൂര്‍: ദത്തെടുത്ത പെണ്‍കുട്ടിയെ അറുപതുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുന്‍ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച. തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചയാള്‍ക്ക് യാതൊരു പിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമുതി ഇയാള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയതെന്ന് കണ്ടെത്തി.
നേരത്തെ രണ്ട് വിവാഹം ചെയ്തതും അതില്‍ കുട്ടികളുളള കാര്യവും മറച്ചുവെച്ച് വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സി. ജി ശശി കുമാര്‍ കൂത്തുപറമ്പില്‍ താമസിച്ചിരുന്നത്. 2017 ല്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതുമെല്ലാം മൂന്ന് വര്‍ഷത്തിനിപ്പുറം സഹോദരി വെളിപ്പെടുത്തിയപ്പോഴാണ് ശിശുക്ഷേമ സമിതി അറിയുന്നത്. പോറ്റി വളര്‍ത്താന്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശശികുമാര്‍ അറസ്റ്റിലായത് ശനിയാഴ്ചയാണ്. മാതാപിതാക്കള്‍ മരിച്ച 14 വയസ്സുളള പെണ്‍കുട്ടിയെ കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും 2015 ലാണ് പ്രതി വളര്‍ത്താന്‍ കൊണ്ടുപോയത്. കഴിഞ്ഞ മാസം പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.