കര്‍ഷക ദ്രോഹ നിയമത്തിന് എതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ.ഐ.സി.സി.നിര്‍ദേശപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന ‘കിസാന്‍ അധികാര്‍ ദിവസായ ജനുവരി 16 ശനിയാഴ്ച രാവിലെ 11 മണിക്ക് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എ.മാര്‍, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍ തുടങ്ങിവര്‍ പങ്കെടുക്കും.