മുംബൈ: ഓഹരി വില്‍പ്പനയില്‍ ക്രമക്കേട് കാണിച്ചതിന് പ്രമുഖ വ്യവസായി മുകേഷ് അമ്പാനിക്കെതിരെ പിഴ. വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബിയാണ് മുകേഷ് അംബാനിക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പിഴ ചുമത്തിയത്.
2007-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. 70 കോടി രൂപയാണ് പിഴ. റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരികള്‍ വില്‍പന നടത്തിയതിലാണ് സെബി ക്രമക്കേട് കണ്ടെത്തിയത്.
2007ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയന്‍സ് പെട്രോളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്ന് സെബിയുടെ ഉത്തരവില്‍ പറയുന്നു.