ഇന്ധന വില: സര്‍ക്കാര്‍ പിന്തുടരുന്നത്‌ വികലമായ നയം

a

ഇന്ധന വില തുടര്‍ച്ചയായി രണ്ടാം ദിവസവും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്‌ കോവിഡ്‌ കാലത്ത്‌ വരുമാന നഷ്‌ടം നേരിടുന്ന സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളെ പരിഗണിക്കാതെയുള്ള തീരുമാനമാണ്‌. നേരത്തെ ക്രൂഡ്‌ ഓയില്‍ വില കുത്തനെ കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക്‌ കൈമാറാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ വില ഉയര്‍ത്തി ജനങ്ങളെ പിഴിയുന്നത്‌ തുടരുകയാണ്‌.

ക്രൂഡ്‌ ഓയിലിന്റെ രാജ്യാന്തര വില ഉയരുമ്പോള്‍ പെട്രോള്‍ വില കൂട്ടുകയും ഇടിയുമ്പോള്‍ തീരുവ ഉയര്‍ത്തി അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക്‌ നല്‍കാതിരിക്കുകയും ചെയ്യുന്നത്‌ വിചിത്രമായ നയമാണ്‌. ജനങ്ങളുടെ നിത്യജീവിതത്തെ നേരിട്ട്‌ ബാധിക്കുന്ന ഇന്ധന വില വര്‍ധന ഒഴിവാക്കാന്‍ സാധിക്കും വിധം ഖജനാവിനെ ബലപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. ആ ബാധ്യത നിറവേറ്റാന്‍ പരാജയപ്പെടുന്ന സര്‍ക്കാരാണ്‌ ഇത്തരം വിചിത്രം നയം പിന്തുരന്നത്‌.

Also read:  ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

പെട്രോള്‍ വിലയുടെ കാര്യത്തില്‍ `ഡീറെഗുലേഷന്‍’ നടപ്പിലാക്കിയതു കൊണ്ടാണ്‌ ഇപ്പോള്‍ ഈ വിലവര്‍ധന ഒഴിവാക്കാന്‍ സാധിക്കാത്തത്‌ എന്നാണ്‌ സര്‍ക്കാര്‍ ഭാഷ്യം. `ഡീറെഗുലേഷനി’ലും ഇഷ്‌ടം പോലെ വെള്ളം ചേര്‍ത്താണ്‌ സര്‍ക്കാരിന്റെ നയം നടപ്പിലാക്കല്‍. പെട്രോള്‍ വില രാജ്യാന്തര ക്രൂഡ്‌ ഓയില്‍ വിലക്ക്‌ അനുസരിച്ച്‌ തീരുമാനിക്കുന്നതിനെയാണ്‌ `ഡീറെഗുലേഷന്‍’ എന്ന്‌ പറയുന്നത്‌. അത്‌ സര്‍ക്കാരിന്‌ ഇഷ്‌ടമുള്ളപ്പോള്‍ നിര്‍ത്തിവെക്കാനും പിന്നീട്‌ ഇഷ്‌ടമുള്ളപ്പോള്‍ ഒന്നിച്ച്‌ വില വര്‍ധന അടിച്ചേല്‍പ്പിക്കാനും പറ്റുന്ന ഒരു സംവിധാനമാക്കി മാറ്റാമെങ്കില്‍ അതിനെയെങ്ങനെയാണ്‌ `ഡീറെഗുലേഷന്‍’ എന്ന്‌ വിളിക്കുന്നത്‌? 2018 ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പിന്‌ മുമ്പായി സര്‍ക്കാര്‍ ഇന്ധന വില കുറച്ചിരുന്നു. അന്ന്‌`ഡീറെഗുലേഷന്‍’ നയമൊന്നും ബാധകമായിരുന്നില്ല.

Also read:  ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ഇന്ത്യ പോലൊരു രാജ്യത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന ഘടകങ്ങള്‍ കൃത്യമായി വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്‌. അവിടെയും കാണുന്നത്‌ കെടുകാര്യസ്ഥതയുടെ മുഖം തന്നെ.

ഇന്ത്യക്ക്‌ അത്തരമൊരു `ഹെഡ്‌ജിംഗ്‌’ തന്ത്രം- സംഭവിക്കാവുന്ന നഷ്‌ടത്തെയോ അധിക ചെലവിനെയോ പ്രതിരോധിക്കാന്‍ മുന്‍കൂട്ടി ചെയ്യുന്ന നിക്ഷേപതന്ത്രം- ക്രൂഡ്‌ ഓയില്‍ വിലയുടെ ചാഞ്ചാട്ടം ശക്തമാകുമ്പോള്‍ ചെയ്യാമായിരുന്നു. ബ്രെന്റ്‌ ക്രൂഡ്‌ വില ബാരലിന്‌ 25-30 ഡോളറില്‍ നില്‍ക്കുമ്പോള്‍ ഹെഡ്‌ജിംഗിന്‌ ആയുള്ള ഉപാധികള്‍ ഉപയോഗിച്ച്‌ ക്രൂഡ്‌ ഓയില്‍ വാങ്ങിയിരുന്നുവെങ്കില്‍ ആവശ്യമായ ക്രൂഡ്‌ ഓയിലിന്റെ നാലില്‍ മൂന്നും ഇറക്കുമതി ചെയ്യുന്ന നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്‌ വളരെ ഫലവത്തായ ഒരു `ഹെഡ്‌ജിംഗ്‌’ ആകുമായിരുന്നു. ക്രൂഡ്‌ ഓയില്‍ അന്നത്തെ കുറഞ്ഞ നിരക്കില്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്ന്‌ ക്രൂഡ്‌ വില 40 ഡോളറിന്‌ മുകളില്‍ നില്‍ക്കുമ്പോള്‍ കുറഞ്ഞ വിലക്ക്‌ ഇന്ധനം ലഭ്യമാക്കാനും ക്രൂഡ്‌ ഓയില്‍ വില ഉയരുന്നത്‌ നമ്മുടെ രാജ്യത്തെ ഇന്ധന വിലയില്‍ അതേ പടി പ്രതിഫലിക്കുന്നത്‌ ഒഴിവാക്കാനും സര്‍ക്കാരിന്‌ കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തരം ദീര്‍ഘദര്‍ശനം നിറഞ്ഞ ഇടപെടലുകളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.

Also read:  യുഎഇ–കേരള വിമാന നിരക്കിൽ വൻ വർധന, അരലക്ഷം കടന്ന് ‘വിമാനക്കൊള്ള’; പ്രവാസികൾക്ക് ദുരിതം 'മൂന്നിരട്ടി',

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES