വയനാട്: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഷംസാദ് മരയ്ക്കാര്‍ പ്രസിഡന്റായി. ഫലം വന്നപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.
അതേസമയം തിരുവനന്തപുരം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു. ആലപ്പുഴ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തും നറുക്കെടുപ്പിലൂടെ നേടി. മലപ്പുറം ഏലംകുളം, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. എല്‍ഡിഎഫ് വിമതന്‍ പിന്തുണച്ച ആര്യങ്കാവ് പഞ്ചായത്തും യുഡിഎഫ് നേടി. എറണാകുളത്ത് യുഡിഎഫിലെ ഉല്ലാസ് തോമസ് (169) ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.










