ഡല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ അബ്ദുല്‍ മജീദ് കുട്ടി ഗുജറാത്തില്‍ പിടിയില്‍. 1997ല്‍ ഗുജറാത്തിലേക്കും മഹാരാഷ്ട്രയിലേക്കും സ്‌ഫോടന വസ്തുക്കള്‍ അയച്ച കേസിലാണ് അറസ്റ്റ്. നിരവധി കേസുകളില്‍ പ്രതിയാണ് അബ്ദുള്‍ മജീദ് കുട്ടി. 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ഝാര്‍ഖണ്ഡില്‍ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.