തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തിരുവനന്തപുരം വര്‍ക്കല,നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റികളില്‍ എല്‍ ഡി എഫ് രണ്ട് സീറ്റില്‍ ലീഡ് ചെയ്യുകയാണ്. പാലാ മുന്‍സിപ്പാലിറ്റിയിലും എല്‍ ഡി എഫ് ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പന്ത്രണ്ട് വാര്‍ഡുകളിലാണ് എല്‍ ഡി എഫ് മുന്നേറ്റം. ബി ജെ പി മൂന്ന് വാര്‍ഡുകളിലും യു ഡി എഫ് ഒരു വാര്‍ഡിലുമാണ് ലീഡ് ചെയ്യുന്നത്.
ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ എല്‍ ഡി എഫ് നാല് സീറ്റുകളില്‍ മുന്നിലാണ്. പത്തനംതിട്ട നഗരസഭയിലും ഇടതുപക്ഷത്തിന് അനുകൂലമാണ് തപാല്‍ വോട്ടുകള്‍. കട്ടപ്പനയില്‍ ഒരു വാര്‍ഡില്‍ യു ഡി എഫും ഒരു വാര്‍ഡില്‍ സ്വതന്ത്രനുമാണ് ലീഡ് ചെയ്യുന്നത്.