കൊല്ലം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ പോലീസ് പരിശോധന. കേസില്‍ സാക്ഷിയെ ഭീക്ഷണിപ്പെടുത്തിയ കേസിലാണ് പരിശോധന. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസിലും അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി പ്രദീപ് കുമാറിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപിന് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീക്ഷണിപ്പെടുത്തിയ കേസിലാണ് അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വിട്ടില്‍ നിന്നായിരുന്നു പ്രദീപിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ബോക്കള്‍ സ്വദേശിയായ മാപ്പ് സാക്ഷിയെ പ്രദീപ് ഭീക്ഷണിപ്പെടുത്തിയെന്നതായിരുന്നു കേസ്.











