പമ്പ: ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്ര ജീവനക്കാരനുമാണ് കോവിഡ്
സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കി.
അതേസമയം സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.