Web Desk
ലോകത്ത് മരണം നാലര ലക്ഷം കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88 ലക്ഷത്തിലേക്ക് അടുക്കുന്നു. 462,519 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഇരുപത്തിരണ്ടര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. അതേസമയം 4,625,449 പേര്‍ രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ രോഗബാധിരരുളള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 121,407 പേരാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 2,297,190 രോഗികളാണ് രാജ്യത്തുളളത്. 1,038,568 രോഗികളോടെ ബ്രസീലാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുളളത്. 49,090 പോരാണ് ഇതുവരെ മരിച്ചത്. ഇന്ത്യ കൊവിഡ് കേസുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. 395,048 കൊവിഡ് ബാധിതരാണുളളത്. നിലവില്‍ 12,948 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുകയം 213,831 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. മുപ്പത്തൊന്നായിരത്തോളം പേര്‍ മരിച്ച ന്യൂയോര്‍ക്കില്‍ ജൂണ്‍ 22 മുതല്‍ ലോക്ക്ഡൗണ്‍ രണ്ടാംഘട്ട ഇളവുകള്‍ അനുവദിക്കും. അതേസമയം കൊവിഡിന്‍റെ രണ്ടാം ഘട്ടമുണ്ടായ ചെെനയില്‍ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.