തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെയും മയക്കുമരുന്ന് കേസിലെ പ്രതി അനുപ് മുഹമ്മദിന്റെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, അനൂപ് എന്നിവരുടെ സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ ഐജിക്ക് ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് കത്ത് നല്‍കി.
മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാനായി എല്ലാ രജിസ്‌ട്രേഷന്‍ ജില്ലാ ഓഫീസര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. ബിനീഷിന്റെ പേരില്‍ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുക്കളുമാണ് ഉള്ളത്.
അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രഞ്ചിത്ത്, അനീഷ്, സാംരംഗ് എന്നിവരുടെ സ്വത്തു വിവരങ്ങള്‍ ബെംഗളൂരു നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും രജിസ്‌ട്രേഷന്‍ വിഭാഗത്തോട് ചോദിച്ചിട്ടുണ്ട്.