English हिंदी

Blog

thomas

 

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ധനമന്ത്രി ടി.എം തോമസ് ഐസക്. കിഫ്ബിയെ ഇ.ഡി ഒരു ചുക്കും ചെയ്യില്ലെന്ന് അദ്ദേഹം ഫേയ്സ്ബുക്കില്‍ പ്രതികരിച്ചു. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Also read:  ഇ.ഡിയുടെ അന്വേഷണത്തില്‍ ആശങ്കയില്ല: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേടുനടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി നിലപാട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ ലംഘനമാണെന്നാണ് ഇ.ഡിയുടെ വാദം.

Also read:  ഇ.ഡി നടപടിക്കെതിരെ കിഫ്ബി; ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് കേസിനായി പരിഗണിച്ച പ്രധാനഘടകം. സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ മസാലബോണ്ടിലും കിഫ്ബി ഇടപാടുകളിലും ഇ.ഡി പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. റിസര്‍വ് ബാങ്കുമായി ഇതുസംബന്ധിച്ച സംശയനിവാരണങ്ങളും നടത്തിയിരുന്നു. ഇതിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.