ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 45,855 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 9,004,365 ആയി.
ഇതുവരെ 8,428,409 പേരാണ് കോവിഡില്‍ നിന്ന് മുക്തരായത്. അതേസമയം 584 പേര്‍ ഇന്നലെ കോവിഡിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 132,202 ആയി. 93.6 ശതമാനമാണ് രോഗമുക്തി നിരക്ക്. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.