വൃശ്ചിക മാസത്തില്‍ ശബരീശ സ്തുതികളുമായി ഒരു വ്യത്യസ്ത ഗാനം സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി റിലീസ് ചെയ്തു. മണ്ഡലകാലം ഭക്തി നിര്‍ഭരം ആക്കുവാന്‍ ഹരിചരണ്‍ ആലപിച്ച ”ശരണപദയാത്ര” എന്ന അയ്യപ്പ ഭക്തിഗാനം യൂട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകന്‍ രഞ്ജിത്ത് മേലേപ്പാട്ട് സംഗീതം നല്‍കിയ ഈ ഗാനം ഒരു ഭക്തന്റെ ശബരിമല യാത്രയെ കുറിച്ചാണ്. സുരേഷ് ഗോപി ഈ ഗാനത്തിന്റെ തുടക്കത്തിലും അവസാനവും ദൃശ്യമായും ശബ്ദമായും സാന്നിധ്യം അറിയിക്കുന്നുണ്ട്. തെന്നിന്ത്യയിലെ പ്രശസ്തരായ നിരവധി കലാകാരന്മാര്‍ ഈ ഗാനത്തിന്റെ പിന്നണിയില്‍ അണിനിരക്കുന്നുണ്ട്.
ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ബല്‍രാജ് മേലേപ്പാട്ട് ആണ്. ആര്‍ എം പ്രൊഡക്ഷന്‍സും യെല്ലോബെല്‍ ക്രീയേറ്റീവ് മീഡിയയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ ഗാനം മ്യൂസിക്247ന്റെ ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം പതിനായിരക്കണക്കിന് പേരാണ് ഈ ഗാനം യൂട്യൂബിലൂടെ കണ്ടത്.