Web Desk
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ ശ്രീ. കെ. വി. മനോജ് കുമാർ ചുമതലയേറ്റു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ്. മുൻ സഹകരണ ഓംബുഡ്സ്മാൻ, റബ്കോ ലീഗൽ അഡ്വൈസർ, തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി ബാറിൽ അഭിഭാഷകൻ ആയിരുന്നു. മെയ് 31ന് ശ്രീ പി. സുരേഷ് കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.