തിരുവനന്തപുരം: എല്‍ഡിഎഫിലെ രണ്ടാംകക്ഷി സിപിഐ തന്നെയാണെന്നും സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസാണ് രണ്ടാം കക്ഷിയെന്ന സിപിഎം നിലപാട് ശരിയല്ലെന്നും കാനം പറഞ്ഞു.
കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന്റെ രണ്ടാംകക്ഷി കേരളാ കോണ്‍ഗ്രസാണെന്ന സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസുവിന്റെ അഭിപ്രായമാണ് കാനത്തെ ചൊടിപ്പിച്ചത്. അത് വാസുവിന്റെ മാത്രം അഭിപ്രായമാണെന്നും സിപിഐക്ക് അങ്ങനൊരു അഭിപ്രായം ഇല്ലെന്നും കാനം പറഞ്ഞു. സിപിഐ മത്സരിച്ച 27 സീറ്റുകളില്‍ 19 എണ്ണത്തില്‍ വിജയിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് രണ്ടാംസ്ഥാനം നഷ്ടപ്പെടുന്നതെന്നും കാനം ചോദിച്ചു.