ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 44,878 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,728,795 ആയി ഉയര്‍ന്നു. 8,115,580 പേര്‍ കോവിഡില്‍ നിന്ന് മുക്തരായപ്പോള്‍ 128,686 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 484,529 പേരാണ് കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.