തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ദിവസം പടക്കം പൊട്ടിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി. രാത്രി 8 മുതല്‍ 10 വരെ മാത്രമായിരിക്കും പടക്കം പൊട്ടിക്കാന്‍ അനുമതി. അതേസമയം, ക്രിസ്മസ്, ന്യൂ ഇയര്‍ അവസരങ്ങളില്‍ 11.55 മുതല്‍ 12.30 വരെ മാത്രമായിരിക്കും സമയം അനുവദിക്കുക.
ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂ. ഈ പടക്കങ്ങളില്‍ ബേരിയം നൈട്രേറ്റ് ഇല്ലാത്തതിനാല്‍ വായു മലിനീകരണം കുറവായിരിക്കും.ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്.










