ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്ന് ഡിഎംകെ. സീറ്റ് നിര്‍ണയ ചര്‍ച്ചയ്ക്കായി തമിഴ്‌നാട്ടിലെത്തിയ ഉമ്മന്‍ ചാണ്ടിയോടാണ് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.
നാല്‍പ്പതിലധികം സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ 20 സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന് സ്റ്റാലിന്‍ അറിയിക്കുകയായിരുന്നു. പുതുച്ചേരിയില്‍ ഭരണം നഷ്ടമായത് ഉള്‍പ്പടെയുളള സാഹചര്യങ്ങള്‍ ഡിഎംകെ കോണ്‍ഗ്രസ് നേതാക്കളോട് ചൂണ്ടിക്കാട്ടിയെന്നാണ് വിവരം.