ചിരാഗിന്‍റെ രാഷ്ട്രീയ തന്ത്രം നിതിഷിന്‍റെ ഉറക്കം കെടുത്തുന്നു.

എന്‍. അശോകന്‍

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പതിനൊന്നു മാസക്കാലമായി ലോകമെങ്ങും ആഞ്ഞടിക്കുന്ന കോവിസ് 19 മഹാമാരിക്കിടയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പാണ്. കോവിഡ് വ്യപ്രകമായി പടരുന്നതിന്നിടയില്‍ ലോകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ ജന ജീവിതത്തിനു മേല്‍ ഏകാധിപത്യത്തിന്‍റെ ഇരുമ്പു മുഷ്ടി പ്രയോഗിച്ചിരിക്കയാണ്. വോട്ടിങ്ങ് എങ്ങിനെ നടക്കണമെന്നും ജനങ്ങള്‍ കൂട്ടം കൂടരുത് എന്നും തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ബീഹാറിലെ ജനങ്ങള്‍ അതു വക വെക്കുന്നില്ല. പ്രതിപക്ഷ മഹാ മുന്നണിയുടെ നേതുവായ തേജസ്വി യാദവിന്‍റെ യോഗങ്ങള്‍ ജനമഹാനഗരങ്ങളായപ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരുമിച്ചു പ്രസംഗിക്കുന്ന യോഗങ്ങളില്‍ ഒരനക്കമുണ്ടക്കണ്ടത് ഭരണപക്ഷത്തിന്‍റെ അത്യാവശ്യമായി. അതുകൊണ്ടാവണം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പെട്ടിപ്പാകുകയാണ്.

മണ്ഠല്‍ രാഷ്ട്രീയ കാറ്റ് സൃഷ്ടിച്ച ഭരണാധികാരികളില്‍ ഇന്നു അധികാരത്തില്‍ ബാക്കിയുള്ള ഏക രാഷ്ട്രീയ നേതാവ് ആയ നിതിഷ്കുമാര്‍ ഒരു തവണ കൂടിയെങ്കിലും അധികാരം നേടാന്‍
ബീഹാറിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ശ്വാസം മുട്ടുകയാണ്. രാഷ്ട്രീയ കാലാവസ്ഥക്കനുസരിച്ച് നിറം മാറി അധികാര പക്ഷത്ത് നിതാന്തമായി തുടര്‍ന്ന, ഈയിടെ അന്തരിച്ച രാം വിലാസ് പാസ്വാന്‍റെ മകന്‍ ചിരാഗ് പാസ്വാന്‍ പ്രയോഗിച്ച രാഷ്ട്രീയ തന്ത്രം നിതിഷ്കുമാറിന്‍റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ബീഹാറില്‍ നിതിഷ്കുമാറിന്‍റെ
സ്ഥാനാത്ഥികളെ തോല്‍പ്പിക്കുകയും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയും ചെയ്യും എന്നതാണ് വിചിത്രമായ ആതന്ത്രം…!

സുശാസന്‍ (സല്‍ഭരണം) എന്ന രാഷ്ട്രീയ ബ്രാണ്ടിംഗിങ്ങിലൂടെയാണ് നിതിഷ് കഴിഞ്ഞ 15 വര്‍ഷക്കാലം തുടര്‍ച്ചയായി ബീഹാര്‍ രാഷ്ട്രീയത്തില്‍ അനിഷേധ്യനായി നിലനിന്നത്. ഇന്നിപ്പോള്‍ കടുത്ത സാമ്പത്തിക തളര്‍ച്ചയുടേയും കോവിഡ് മഹാമാരിയുടേയും പ്രഹരം അദ്ദേഹത്തിന്‍റെ കസേരക്കു ഭാരമായിരിക്കുന്ന അവസരത്തിലാണ് ഇനിയൊരു അവസരം
കൂടി എന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം ചേദ്യം ചെയ്യപ്പെടുന്നത്.

സ്വതവേ സൗമ്യമായി മാത്രം ജനങ്ങളുമായി ഇടപഴകുന്ന നിതിഷ്കുമാറിന്ന് കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ തന്‍റെ സൗമ്യ സമീപനം കൈവിട്ടു പോയി. ആര്‍. ജെ. ഡി. നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകന്‍ തേജ് പ്രതാപ് സിംഗിന്‍റെ ഭാര്യാ പിതാവ് ചന്ദ്രികാറായിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുമ്പോഴാണ് സംഭവം. ജനകൂട്ടത്തില്‍ നിന്നു ലാലു പ്രസാദ് സിന്ദാബാദ് എന്ന് അപ്രതീക്ഷിമെയി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിതിഷിന്നു നിയന്ത്രണം വിട്ടു. വേട്ടു തരുന്നില്ലെങ്കില്‍ വേണ്ട. ഞങ്ങളുടെ യോഗത്തില്‍ വന്നു ബഹളമുണ്ടയക്കരുത്. ഉടനെ സ്ഥലം വിട്ടു പോകണം. ഇത് ഒരു സൂചനയായാണ് നിരീക്ഷകര്‍ സംശയിക്കുന്നത്. മൂന്നു തവണ മുഖ്യമന്ത്രിയായി വാണ നിതിഷിന്‍റെ കാലിന്നടിയില്‍ മണ്ണുനീങ്ങുന്നു. അല്ലെങ്കില്‍ മുഖ്യമന്ത്രിയും സ്ഥാനാര്‍ത്ഥിയും സംസാരിക്കുന്ന ഒരു വലിയ തെരഞ്ഞെടുപ്പു റാലിക്കു നടുവില്‍ ഒരു ചെറിയ സംഘം വന്നു എതിര്‍ മുദ്രാവാക്യം വിളിക്കാന്‍ ധൈര്യപ്പെടുകയില്ലലല്ലാ.

Also read:  വരണമാല്യമാണ്, കൊലക്കയറല്ല ; മലയാളികള്‍ അഭിമാനിക്കാന്‍ വരട്ടെ

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബീഹാറില്‍ അനിഷേധ്യനായി നിറഞ്ഞു നിന്ന നേതാവാണ് നിതിഷ്. 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും 2010 ലെ അസംബ്ളി തെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയെ ബീഹാറില്‍ എന്‍.ഡി.എ. വേദികളില്‍ പോലും പ്രസംഗിക്കാന്‍ അനുവദിക്കാതിതുന്ന പ്രതാപമായിരുന്നു നിതിഷിനുണ്ടായിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമേദിയുടെ സാന്നിദ്ധ്യം അനിവാര്യമായ നിലയിലാണ് നിതിഷ്. പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുന്നതിന്ന് അറച്ചു നിന്നിരുന്ന അദ്ദേഹം ഇപ്പോള്‍ അത് ഒരു അലങ്കാരവും അത്യാവശ്യവുമായാണ് കരുതുന്നത്. ബീഹാറിലെ തെരഞ്ഞെടുപ്പു റാലികളില്‍ ഇതുവരും ഒരുമിച്ച് നിലുന്നത് ആഘോഷിക്കുകയാണ് തെരഞ്ഞെടുപ്പു ദ്യശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമ ക്യാമറകള്‍. എന്‍.ഡി.എയില്‍ ജെ.ഡി.യു. പ്രമുഖ ഘടക കക്ഷിയായിട്ടും നിതിഷ് നേരത്തെ മോദിയെ ബീഹാറിന്നു പുറത്തുനിര്‍ത്തിയത് തന്‍റെ മത്രതര പ്രതിഛായ ഉയര്‍ത്താനായിരുന്നു. ജെ.ഡി.യു. അംഗങ്ങളെ കേന്ദ്ര മന്ത്രിസഭയില്‍ ചേരാന്‍ അനവദിക്കാതെ ആ പ്രതിഛായ ഒന്നുകൂടി ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്നിപ്പോള്‍ തെരഞ്ഞെടുപ്പു വേദിയില്‍ മോദിയാട് ചേര്‍ന്നു നിലുമ്പോള്‍ ഇന്നുവരെയും വാരിപ്പിടിച്ചു നിര്‍ത്തിയ മതേതര വോട്ട് കൂടെ നില്കുമാ…?

വോട്ടുകള്‍ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കപ്പുറത്ത് നിതിഷിനെ ചോദ്യം ചെയ്യുന്ന ഒരു പ്രധാന ഘടകമാണ്കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തെ ഭരണത്തിന്നെതിരെ സ്വാഭാവികമായി ഉണ്ടാകാവുന്ന വികാരം.

കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്ത് നിതിഷ് ബീഹാറില്‍ കാര്യമായ ചില മാറ്റങ്ങള്‍ ഉണ്ടാകിയിട്ടുണ്ട്. രാജ്യത്തെ വളര്‍ച്ച സൂചനകളില്‍ ഏറ്റവും താഴെ കിടന്ന ബീഹാര്‍ പല മേഖലകളിലും രാജ്യത്തെ ശരാശരിയോടാപ്പമോ, അതിനു മുകളിലോ എത്തിയിട്ടുണ്ട്. അതിനേക്കാളേറെ സദ് ഭരണം എന്ന മാര്‍ക്കററിങ്ങും ഉണ്ട്. നല്ല റോഡുകള്‍, വൈദ്യുതി, പെണ്‍കുട്ടികളുടെ വിദ്യാ1്യാസം എന്നീ മേഖലകളില്‍ എടുത്തു കാണിക്കാവുന്ന നേട്ടം അദ്ദേഹതിന്നവകാശപ്പെടാം. പക്ഷെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചതായി പരക്കെ പരാതിയുണ്ട്. കോവിഡും സാമ്പത്തിക തളര്‍ച്ചയും ഈ പ്രശ്നത്തെ ഒന്നു കൂടി വലുതാക്കി. കേവിഡിനെ നേരിടാന്‍ സ്വീകരിച്ച ലോക്ക് ഡൗണ്‍ അടക്കമുള്ള കര്‍ശനമായ നടപടികള്‍ താഴിലില്ലായ്മയും വളര്‍ത്തി എന്നാണ് ആരോപണം. മറ്റു സംസ്ഥാനങ്ങളില്‍ ജോലിക്കു പ്രായ താഴേക്കിട തൊഴിലാളികള്‍ തിരിച്ചു വന്നപ്പോള്‍ അവരെ അവഗണിച്ചു എന്നു കടുത്ത പരാതിയുണ്ട്. തിരിച്ചു പോകാന്‍ കഴിയാതെ പോയവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിതിഷിനെതിരെ തിരിഞ്ഞു നില്കുകയാണ്. യുപിയില്‍ നിന്നുള്ള തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാന്‍ ബസ്സുകള്‍ അയക്കാന്‍ മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥിന്നു കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബീഹാറി തൊഴിലാളികളെ തിരിച്ചു കൊണ്ടു വരാന്‍ നിതിഷ് ശ്രമിച്ചില്ല എന്നാണ് അവര്‍ ചോദിക്കുന്നത്. ബീഹാറില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കു ചെന്ന കുടിയേററ തൊഴിലാളികള്‍ 40 ലക്ഷലത്താളം വരുമെന്നാണ് കണക്ക്.

മദ്യനിരാധനം വളരെ ശക്തമായി നടപ്പാക്കിയ സംസ്ഥാനമാണ് ബീഹാര്‍. തന്‍റെ ഭരണ നേട്ടങ്ങളില്‍ വലിയ അഭിമാനമായി നിതിഷ് ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് മദ്യനിരോധനം. പക്ഷെ ഫലത്തില്‍ വ്യാജമദ്യം ഈ നിരാധനത്തെ നിഷ്ഫലമാക്കകയാണ്. മദ്യം ആവശ്യമുള്ളവര്‍ക്കു വ്യാജമദ്യം വീട്ടില്‍ കിട്ടും. വ്യാജമദ്യ മാഫിയ ഭരണ സംവിധാനത്തിന്‍റെ അഴിമതിയില്‍ തഴച്ചു വളരുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെടുന്നതിന്നു ഏതാന്നും ദിവസങ്ങള്‍ക്കു മുമ്പുവരെ മഹാഗഡ്ബന്ധന്‍ തേജസ്വി യാദവിന്‍റെ നേതൃത്വത്തെ ചെല്ലി ആശയക്കുഴപ്പത്തില്‍ ആയിരുന്നു. 2015 ലെ മഹാ ഗസ്ബന്ധനില്‍ ഉണ്ടായിരുന്ന ഉപേദ്ര കൂശവാഹയാണ് തേജസ്വിയുടെ നേതൃത്വം സ്വീകരിക്കാനാവില്ല എന്ന നിലയില്‍ ശബ്ദമുയര്‍ത്തിയത്. അപക്വമതിയായ ചെറുപ്പക്കാരന് മുന്നണിയെ ജയിപ്പിക്കാനാവില്ല എന്ന വാദമാണ് അദ്ദേഹമുയര്‍ത്തിയിരുന്നത്. അതു ശരിയാണല്ലോ എന്ന് കോണ്‍ഗ്രസ്സും സംശയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുമ്പാള്‍ പോലും മഹാഗസ്ബന്ധന്‍ പ്രയാസമാണ് എന്ന സംശയം നിലനിലുകയായിരുന്നു. പക്ഷെ മഹാഗഡ് ബന്ധന്‍ ആശയത്തിന് ആവേശം പകര്‍ന്നത് എന്‍.ഡി.എയില്‍ പാസ്വാന്‍റെ പാര്‍ട്ടിയായ എല്‍.ജെ.പി. ഇടയുന്നു എന്നു
കണ്ടപ്പോഴാണ്.

Also read:  കോവിഡ് വാക്‌സിന്‍ രാഷട്രീയ ആയുധമാക്കുന്നവര്‍...!

ലോക് ജനജക്തി പാര്‍ട്ടി (എല്‍,ജെ.പി) വലിയ പാര്‍ട്ടി ഒന്നുമല്ലെങ്കിലും
ചാണകൃനായ രാം വിലാസ് പാസ്വാന്‍റെ പുത്രന്‍ ചിരാഗ് പാസ്വാന്‍ പ്രയാഗിച്ച രാഷ്ട്രീയ തന്ത്രം നിതിഷ്കുമാറും ബിജെപിയും തമ്മില്‍ വിശ്വാസക്കുറവ് ഉണ്ടാക്കാന്‍ പോന്നതായി. ബീഹാറില്‍ നിതിഷ്കുമാറിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിതോടൊപ്പം ബീഹാറിലും കേന്ദ്രത്തിലും തങ്ങളുടെ പാര്‍ട്ടി ബി.ജ.പിയോടും പ്രധാനമന്ത്രി നതേന്ദ്രമാദിയോടും ഒപ്പം നിലകുമെന്നാണ് ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ച നിലപാട്. നിതിഷ്കുമാറിന്‍റെ ജെ.ഡി.യു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവരെ തോല്ലിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുടെ സ്ഥാനാത്ഥികള്‍ക്കെതിരെ എല്‍.ജെ.പി. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയില്ല എന്നദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്നു ശേഷം നിതിഷിനെ തള്ളി തങ്ങളും ബി.ജെ.പിയും ചേര്‍ന്ന് ഗവണ്‍മെന്‍റുണ്ടാക്കും എന്നാണ് ചിരാഗ് ശക്തമായി പ്രചാരണമുയത്തിയത്. ചിരാഗ് പാസ്വാന്‍റെ ഈ നിലപാടിനെ നിരീക്ഷകര്‍ വ്യാഖ്യാനിച്ചത് ഇതൊരു ബി.ജെ.പി. തന്ത്രമായിട്ടാണ്. നിതിഷുമായി ഒരേയൊരു സീറ്റിന്‍റെ കുറവില്‍ മത്സരിക്കുന്ന ബി.ജെ.പി. ചിരാഗ് പാസ്വാനെ ഉപയോഗിച്ച് നിതിഷിന്‍റെ സീറ്റുകള്‍ കുറക്കുകയും എന്‍.ഡി.എ ഭൂരിപക്ഷം നേടുമ്പാള്‍ മുഖ്യമന്ത്രിസ്ഥാനത്തിനുള്ള നിതിഷിന്‍റെ അവകാശ ശക്തി കുറക്കുകയും ചെയ്യുക എന്നതാണ് തന്ത്രം. ബീഹാറില്‍ എന്‍.ഡി.എക്കു പുറത്തു നില്കുമ്പോഴും കേന്ദ്രത്തില്‍ അകത്തിരിക്കുമെന്ന ചിരാഗിന്‍റെ പ്രസ്താവനയിലെ സംശയം ദൂരീകരിക്കാന്‍ ഫലപ്രദമായ ഒരു വിശദീകരണവും ബി.ജെ.പിയുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലുള്ള നിതിഷിന്‍റെ ആശങ്ക ആസ്ഥാനത്തല്ല.

എല്‍.ജെ.പിയെ ഉപയോഗിച്ച് ജെ.ഡി.യു. എം.എല്‍.എമാരുടെ എണ്ണം കുറക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നു എന്നു നിതിഷ് സംശയിച്ചാല്‍ പിന്നെയുണ്ടാകുന്ന അവസ്ഥയെന്താണ്. ബി.ജെ.പി യുടെ വിജയം കുറക്കാന്‍ നിതിഷും കാലുവാരും. മുമ്പ് കേരളത്തിലെ കോണ്‍ഗ്രസ്സിനകത്തെ ആധിപത്യത്തിനു വേണ്ടി ഐ ഗ്രൂപ്പും എ ഗ്രൂപ്പും പരസ്പരം കാലുവാരിയപ്പോള്‍ ഇരു കൂട്ടും പരാജയപ്പെട്ടതു പോലുള്ള അനുഭവമാകും.

ചിരാഗ് പാസ്വാനോടുള്ള നിലപാടില്‍ വ്യക്തത വരുത്തണമെന്ന് നിതിഷ്കമാര്‍ ബി.ജെ.പിയോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ബീഹാറില്‍ മാറി നില്‍ക്കുന്ന ചിരാഗ് പാസ്വാന് കേന്ദ്രത്തില്‍ അകത്തിരിക്കാനാവില്ല എന്നാണ് നിതിഷ് ബി.ജെ.പിയാട് നിര്‍ദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിലെത്തില്‍ പോലും ചിരാഗ് പാസ്വാന്‍റെ അവകാശ വാദത്തെ പറ്റി ഒന്നും മിണ്ടിയില്ല ഇതില്‍ ജെ.ഡി.യു. തികച്ചും നിരാശരാണ്. എതായാലും ഒന്നാം ഘട്ടം വോട്ടിങ്ങ് നടക്കുമ്പോള്‍ ബീഹാറിലെ എന്‍.ഡി.എ സഖ്യം വിശ്വാസക്കുറവിന്‍റെ തടവറയിലാണ്.

Also read:  സെന്‍സെക്‌സ്‌ 38,000ന്‌ മുകളില്‍

എല്‍.ജെ.പി വലിയ പാര്‍ട്ടിയൊന്നുമല്ലെങ്കിലും അഞ്ചു മുതല്‍ എട്ട് ശതമാനം വരെ പല മണ്ഡലങ്ങളിലും അവര്‍ക്കു സ്വാധീനമുണ്ട്. ബി.ജെ.പിക്കെകിരെ മത്സരമില്ലെന്ന് ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ചെങ്കിലും എല്‍.ജെ.പിയുടെ അഞ്ചു ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിയാണ് എതിരാളികള്‍. എങ്കിലും അവര്‍ക്കു മത്സരിക്കാതെ വയ്യ. ബീഹാറിലെ സഖ്യത്തില്‍ നിന്ന് എല്‍.ജെ.പി. അകലാന്‍ കാരണക്കാരന്വയ നിതിഷിനെ തോല്ലിക്കാന്‍ സ്വന്തം വേട്ടുകള്‍ അവര്‍ എതിര്‍ പക്ഷത്ത്രക്കു മറിച്ചാലും അത്ഭുതപ്പെടാനില്ല. സീറ്റുകളുടെ കാര്യത്തിലാണ് എല്‍.ജെ.പി. ഇടഞ്ഞത്. ഇരു മുന്നണികളും തമ്മില്‍ 5000 താഴെ മാത്രം വോട്ടുവ്യത്യാസമുള്ള 70 മണ്ഡലങ്ങള്‍ ഉണ്ട്. ഇവിടെയായിരിക്കും എല്‍.ജെ.പി. കളിക്കാന്‍ പോകുന്നത്. പല ബി.ജെ.പി. മണ്ഡലങ്ങളിലും എല്‍.ജെ.പി. വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ജെ.ഡി.യുവിനെ ചൊടിപ്പിക്കുന്നു. വിശ്വാസക്കുറവു കൂടാന്‍ പിന്നെന്തു വേണം…?

തേജസ്വീ യാദവിന്‍റെ പ്രചാരണ ചോഗങ്ങളിലെ ജനക്കൂട്ടം മഹാഗഡ്ബന്ധനില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. തങ്ങള്‍ ജയിച്ചു വന്നാല്‍ 10 ലക്ഷം ഗവണ്‍മെന്‍റ് ഉദ്യോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കു നല്‍കുന്ന ഫയലിലാണ് ആദ്യം ഒപ്പിടുക എന്നുള്ള തേജസ്വിയുടെ പ്രഖ്യാപനത്തെ തെരഞ്ഞെടുപ്പു റാലികള്‍ ആരവത്തോടെയാണ് എതിരേല്‍ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ തേജസ്വി ഒരു താരമായി ഉയര്‍ന്നിരിക്കുന്നു.
ഇതൊക്കെയാണെങ്കിലും നിതിഷ്കുമാറിനെ സഹായിക്കുന്ന ശക്തമായ ചില ഘടകങ്ങള്‍ ബീഹാര്‍ തെരഞ്ഞെടുപ്പിന്‍റെ കണക്കു ശാസ്ത്രത്തില്‍ ഉണ്ട്. ഒന്ന് ബിജെപിയെയും ജെ.ഡി.യുവിനെയും പിന്തുണക്കുന്ന സാമൂഹ്യ അടിത്തറയാണ്. ബി.ജെ.പിയുടെ അടിത്തറ മുന്നോക്ക ജാതിക്കാരും ഭൂമിഹാറും യാദവരല്ലാത്ത പിന്നാക്കക്കാരും ആണ്. ജെ.ഡി.യുവിന്‍റെ അടിത്തറ മഹാദളിതും അതില്‍ പിന്നാക്ക സമുദായക്കാരും മറ്റു താഴ്ന്ന ജാതിക്കാരും ആണ്. ഈ രണ്ടു പാര്‍ട്ടികളുടെയും പിന്നില്‍ ഈ സമുദായങ്ങളെല്ലാം ചേതന്നതോടെ അവരാണ് ബീഹാറിലെ ഭൂരിപക്ഷം. ഇതിനെ മറികടക്കാന്‍ മറ്റാരു ശക്തമായ സാമൂഹ്യ ഗ്രൂപ്പിങ്ങ് രൂപപ്പെട്ടണം. മറെറെന്ന്, നല്ലൊരു ഭാഗം ബീഹാറുകാര്‍ക്കും ഒമ്പതാം കാസ്സ് തോറ്റ തേജസ്വി യാദവിനെ വിദ്യാസമ്പന്നനും പരിചയ സമ്പന്നനുമായ നിതിഷ്കുമാറിന്നു പകരക്കാരനായി കാണാന്‍ പ്രയാസം. എന്നിട്ടും നിതിഷ്കുമാര്‍ ഇത്തവണ പോരാടുന്നത്, തേജസ്വി ആരോപിക്കുന്നതു പോലെ തളര്‍ന്ന മാനസികാവസ്ഥയിലാണ്. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാവണമെന്നില്ലല്ലാ.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »