കോവിഡിനെ തുടർന്ന് ഈ വർഷം ലോക പ്രശസ്ത കൊച്ചിൻ ബിനാലെ നടത്തുന്നില്ല. കോവിഡ് സാഹചര്യത്തിൽ സഞ്ചരികളുടെ ആഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ഇതിനു കാരണങ്ങളായി ചൂണ്ടികാണിക്കപെടുന്നു.
ബിനാലെ പോലുള്ള കലാമാമാങ്കത്തിനു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വളരെ വെല്ലുവിളികളുണ്ട്. ഈ സാഹചര്യത്തിലെണ് ഇക്കൊല്ലം ബിനാലെ വേണ്ടെന്നു സംഘടകരായ കൊച്ചിൻ ബിനാലെ ഫൌണ്ടേഷൻ തീരുമാനമെടുത്തത്. പകരം അടുത്ത വർഷം 2021ൽ ബിനാലെ നടത്തും. 2021 നവംബർ ആദ്യം മുതൽ ബിനാലെയുടെ ഒരുക്കങ്ങൾ തുടങ്ങും. 2021 ഡിസംബർ 12ന് 12 മണിക്കാണ് ബിനാലെ പതിപ്പിന്റെ കൊടി കൊച്ചിയിലെ ബിനാലെ വേദിയിൽ ഉയരുക.










