വീട്ടുജോലിക്കാർക്കും വേതനസുരക്ഷ; നിയമലംഘനത്തിന് കടുത്ത നടപടി: യുഎഇ ഡബ്ല്യുപിഎസ് വ്യാപിപ്പിച്ച് സർക്കാർ

domestic-worker-5

അബുദാബി : യുഎഇയിൽ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വേതന സുരക്ഷാ സംവിധാനം (ഡബ്ല്യുപിഎസ്) ഗാർഹിക ജീവനക്കാർക്കുകൂടി നിർബന്ധമാക്കി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചാണ് വീട്ടുജോലിക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വർഷങ്ങൾക്കു മുൻപ് നിർമാണ മേഖലാ തൊഴിലാളികളുടെ ശമ്പളകുടിശിക പ്രശ്നത്തിനു പരിഹാരം കാണാനാണ് ഡബ്ല്യുപിഎസ് കൊണ്ടുവന്നത്. പിന്നീട് മറ്റു സ്വകാര്യ തൊഴിൽ മേഖലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 2022 മുതൽ വീട്ടുജോലിക്കാരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശം ഉണ്ടായിരുന്നുവെങ്കിലും കർശനമായി നടപ്പിലാക്കിയിരുന്നില്ല. വീട്ടുജോലിക്കാരുടെ തൊഴിൽ തർക്കങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ശമ്പള കുടിശികയായതിനാൽ നിയമം കർശനമാക്കുകയായിരുന്നു.
വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കുന്നതോടെ രാജ്യത്തെ എല്ലാവർക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് നടപടി. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. വീട്ടുജോലിക്കാർ, ആയമാർ, പാചകജോലിക്കാർ, ഹൗസ് ഡ്രൈവർമാർ, പൂന്തോട്ടക്കാർ, സ്വകാര്യ അധ്യാപകർ എന്നിവരെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടും.
2009 മുതലാണ് യുഎഇയിൽ വേതന സുരക്ഷാ പദ്ധതി നിലവിൽ വന്നത്. ഇതോടെ കഴിഞ്ഞ 16 വർഷത്തിനിടെ യുഎഇയിൽ സ്വകാര്യമേഖലാ തൊഴിലാളികളുടെ ശമ്പളകുടിശിക പരാതികൾ ഗണ്യമായി കുറഞ്ഞു. 2021 മുതൽ വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് പ്രത്യേക വകുപ്പായ തദ്ബീറിനു കീഴിലാക്കിയതോടെ റിക്രൂട്ടിങ് തട്ടിപ്പും കുറഞ്ഞിട്ടുണ്ട്.
യുഎഇ സെൻട്രൽ ബാങ്ക് അംഗീകരിച്ച ബാങ്ക്, എക്സ്ചേഞ്ച്, ധനകാര്യ സ്ഥാപനം എന്നിവ മുഖേനയാണ് ജീവനക്കാരുടെ ശമ്പളം നൽകേണ്ടത്. ശമ്പളം ജീവനക്കാരന്റെ അക്കൗണ്ടിൽ വരവു വയ്ക്കുന്നതോടൊപ്പം തന്നെ അറിയിപ്പ് മന്ത്രാലയത്തിനും തൊഴിലാളിക്കും ലഭിക്കും. എടിഎം കാർഡ് ഉപയോഗിച്ച് തൊഴിലാളിക്ക് ഏതു സമയത്തും പണം പിൻവലിക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 10 ദിവസത്തിനകം ശമ്പളം നൽകിയിരിക്കണം. 2 മാസം ശമ്പളം നൽകാത്ത തൊഴിലുടമയുടെ ഫയൽ സസ്പെൻഡ് ചെയ്യും. നിയമലംഘനം തുടർന്നാൽ കടുത്ത നടപടിയിലേക്കു നീങ്ങും.

Also read:  കോവിഡ് ബാധിച്ച് പ്രവാസികളുടെ മരണം, കുടുംബങ്ങള്‍ നഷ്ടപരിഹാരത്തിന് അര്‍ഹര്‍ ; സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് യൂസഫലി

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES