2020 ജൂൺ 29 സ്റ്റാറ്റിസ്റ്റിക്സ് ദിനം ആയി ആഘോഷിക്കുന്നു

statistics

Web Desk

ദൈനംദിന ജീവിതത്തിൽ സ്ഥിതിവിവരക്കണക്കുകളുടെ ഉപയോഗം ജനപ്രിയമാക്കുന്നതിനും നയങ്ങൾ രൂപപ്പെടുത്തുന്നതിന് സ്ഥിതിവിവരശാസ്‌ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സർക്കാർ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുകയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം സ്ഥാപിക്കുന്നതിനു നൽകിയ വിലമതിക്കാനാവാത്ത സംഭാവകളെ മാനിച്ച്‌ പ്രൊഫ. പി. സി. മഹലനോബിസിന്റെ ജന്മവാർഷിക ദിനമായ ജൂൺ 29 ആണ് സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആഘോഷിക്കുന്നത്.

2020 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനം ഇന്റർനെറ്റ് മുഖേന വിർച്വൽ ആയി ആഘോഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് -പദ്ധതി നടപ്പാക്കൽ-ആസൂത്രണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് അദ്ധ്യക്ഷത വഹിക്കും. മുതിർന്ന കേന്ദ്ര- സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും മേഖലയുമായി ബന്ധമുള്ള മറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

Also read:  പൊതുഗതാഗത സംവിധാനങ്ങള്‍ ജന സൗഹൃദം ആകേണ്ടതുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പ്രൊഫ. ബിമൽ റോയ്, യു.എൻ.-ൽ നിന്നുള്ള അന്താരാഷ്ട്ര വനിത പ്രതിനിധികൾ, മറ്റ് പ്രതിനിധികൾ തുടങ്ങിയവരും വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണത്തിൽ മികച്ച നേട്ടം കൈവരിക്കുന്നവർക്ക് പ്രൊഫ. മഹലനോബിസിന്റെ പേരിൽ 2019 മുതൽ തന്നെ മന്ത്രാലയം ഒരു ദേശീയ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ലെ പ്രൊഫ. മഹലനോബിസ് ദേശീയ അവാർഡ് ജേതാവിനെ ചടങ്ങിൽ അനുമോദിക്കും.

Also read:  റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ തുറന്നു

സുസ്ഥിര വികസന ലക്ഷ്യങ്ങൾ മൂന്നും അഞ്ചുമാണ് 2020 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിന്റെ പ്രമേയം. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക, എല്ലാ പ്രായത്തിലുമുള്ളവരുടെയും ക്ഷേമം ഉറപ്പാക്കുക എന്നതാണ് സുസ്ഥിര വികസന ലക്‌ഷ്യം-3 അഥവാ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾ-3 (എസ്.ഡി.ജി-3). ലിംഗസമത്വം കൈവരിക്കുകയും സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് സുസ്ഥിര വികസന ലക്‌ഷ്യം-5 അഥവാ എസ്.ഡി.ജി-5.

Also read:  നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ കൈവരിച്ച പുരോഗതി സംബന്ധിച്ച ദേശീയ സൂചകത്തിന്റെ ചട്ടക്കൂട് എന്ന് വിശേഷിപ്പിക്കാവുന്ന എൻ.ഐ.എഫ്. (നാഷണൽ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക്) – പ്രോഗ്രസ് റിപ്പോർട്ടിന്റെ 2020 ലെ പരിഷ്കരിച്ച പതിപ്പ് (2.1) പരിപാടിയിൽ പുറത്തിറക്കും.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് കേഡർ മാനേജ്മെന്റ് പോർട്ടലും 2020 ജൂൺ 29 ന് പ്രവർത്തനമാരംഭിക്കും.

Around The Web

Related ARTICLES

ബോട്ട് തകർന്നു; മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്ത് എണ്ണക്കപ്പൽ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: ഭക്ഷണവും വെള്ളവുമില്ലാതെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്തിൽ നിന്നുള്ള എണ്ണക്കപ്പലായ അൽ ദസ്മ രക്ഷപ്പെടുത്തി. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രയിലാണ്

Read More »

നജ്ദിൽ ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം നിർമ്മാണത്തിലേക്ക്

മസ്കത്ത്: ദോഫാർ മേഖലയിലെ നജ്ദ് പ്രദേശത്ത് ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം രൂപം കൈക്കൊള്ളുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നീ ഘടകങ്ങൾ ഏകീകരിച്ചവയാണിതിന്റെ മുഖ്യ ആധാരങ്ങൾ. ഒമാൻ

Read More »

അഹമ്മദാബാദ് വിമാനാപകടം: കൈരളി ഒമാനും കേരളാവിംഗ് ഉൾപ്പെടെ അനുശോചനത്തിൽ

മസ്കത്ത്: അഹമ്മദാബാദിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാട് ഏറെ ദുഃഖകരമാണെന്ന് കൈരളി ഒമാനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനിലെ കേരളാവിംഗും അനുശോചന സന്ദേശം രേഖപ്പെടുത്തി. Also read: 

Read More »

ബഹ്‌റൈൻ ചൂടില്‍ കത്തുന്നു; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

മനാമ: ബഹ്‌റൈനിൽ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയർന്ന ചൂടിൽ ബഹ്‌റൈൻ കനക്കുകയാണ്. Also read:  റിയാദ്

Read More »

കെനിയ ബസ് അപകടം: ‘വാഹനത്തിന്റെ ബ്രേക്ക് പോയി’; ഡ്രൈവറുടെ അലര്‍ച്ചയും പിന്നീടെല്ലാം നിമിഷങ്ങൾക്കുള്ളിൽ

നെയ്‌റോബി: “വാഹനത്തിന്റെ ബ്രേക്കും ഗിയറും പ്രവര്‍ത്തിക്കുന്നില്ല… ബസ് നിര്‍ത്താനാവില്ല… എല്ലാവരും സീറ്റ് ബെൽറ്റ് ഇടൂ” — ഡ്രൈവറുടെ ഈ അലര്‍ച്ച കേട്ട് ഉറങ്ങികിടന്ന യാത്രക്കാർ എഴുന്നേറ്റപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കണ്ണുമുമ്പിൽ കണ്ടത് അപ്രതീക്ഷിതമായ ഒരഭീകരതയായിരുന്നു.

Read More »

ഒൻപത് വർഷം ഒമാനിൽ സേവനംനൽകിയ നഴ്സ്, യുകെയിലെ ജീവിതം തുടങ്ങി ഒരുവർഷം: കണ്ണുനീരോടെ രഞ്ജിതയെ ഓർക്കുന്നു പ്രവാസലോകം

മസ്കത്ത് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് മരണപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിത ഗോപകുമാരന്റെ (40) വിയോഗവാർത്ത ഒമാനിലെ മലയാളി സമൂഹത്തെയും പ്രവാസലോകത്തെയും രസതാന്തവുമാക്കിയിരിക്കുന്നു. ഒൻപത് വർഷത്തോളമായി ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ

Read More »

ജീവിതം സ്വപ്നങ്ങൾക്കരികെയെത്തിയപ്പോൾ… അഹമ്മദാബാദ് വിമാനാപകടത്തിൽ മലയാളി നഴ്‌സ് രഞ്ജിത മരണം

പത്തനംതിട്ട ∙സ്വപ്നങ്ങൾ സാക്ഷാത്കാരത്തിലേക്ക് എത്തുന്നതിനിടയിൽ ദാരുണമായ വ്യോമാപകടം ജീവിതത്തെ അവസാനിപ്പിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ (38) അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിൽ മരിച്ചു. ബ്രിട്ടനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൂന്ന്

Read More »

അഹമ്മദാബാദ് വിമാനം തകര്‍ന്ന് വീണത്: ഹോസ്റ്റലിലെ 5 വിദ്യാർത്ഥികൾ മരിച്ചു, 242 പേര്‍ മരിച്ചു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്ന് വീണ ദുരന്തത്തിൽ ബിജെ മെഡിക്കൽ കോളജിലെ അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. മേഘാനി നഗറിലെ യുജി ഹോസ്റ്റലിന്റെ മെസ് ഭാഗത്താണ്

Read More »

POPULAR ARTICLES

ബോട്ട് തകർന്നു; മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്ത് എണ്ണക്കപ്പൽ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: ഭക്ഷണവും വെള്ളവുമില്ലാതെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്തിൽ നിന്നുള്ള എണ്ണക്കപ്പലായ അൽ ദസ്മ രക്ഷപ്പെടുത്തി. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രയിലാണ്

Read More »

നജ്ദിൽ ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം നിർമ്മാണത്തിലേക്ക്

മസ്കത്ത്: ദോഫാർ മേഖലയിലെ നജ്ദ് പ്രദേശത്ത് ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം രൂപം കൈക്കൊള്ളുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നീ ഘടകങ്ങൾ ഏകീകരിച്ചവയാണിതിന്റെ മുഖ്യ ആധാരങ്ങൾ. ഒമാൻ

Read More »

അഹമ്മദാബാദ് വിമാനാപകടം: കൈരളി ഒമാനും കേരളാവിംഗ് ഉൾപ്പെടെ അനുശോചനത്തിൽ

മസ്കത്ത്: അഹമ്മദാബാദിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാട് ഏറെ ദുഃഖകരമാണെന്ന് കൈരളി ഒമാനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനിലെ കേരളാവിംഗും അനുശോചന സന്ദേശം രേഖപ്പെടുത്തി. Also read: 

Read More »

ബഹ്‌റൈൻ ചൂടില്‍ കത്തുന്നു; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

മനാമ: ബഹ്‌റൈനിൽ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയർന്ന ചൂടിൽ ബഹ്‌റൈൻ കനക്കുകയാണ്. Also read:  ‘സില്‍വര്‍