വി. മുരളീധരന്റെ നിയമവിരുദ്ധ പ്രവൃത്തിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ. കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രോട്ടോകോൾ ലംഘനവും അഴിമതിയും നടത്തി പി.ആർ.കമ്പനി മാനേജരായ യുവതിയെ അബുദാബിയിൽ 2019 നവംബർ 7 ന് നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രി തല സമ്മേളനത്തിൽ പങ്കെടുത്തതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ അഴിമതി സാമ്പത്തിക തിരിമറി സംബന്ധിച്ച ലിങ്ക് വഴി പരാതി നൽകിയിരുന്നു. എന്നാൽ പ്രസ്തുത പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിലെ ജോയൻറ് സെക്രട്ടറിക്ക് ഫോർവേർഡ് ചെയ്യുകയും അവിടെ നിന്ന് അബുദാബി ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഓഫീസറായ പൂജാ വെർണേക്കിന് ഫോർവേർഡ് ചെയ്തു.
അബുദാബി ഇന്ത്യൻ എംബസിയെ സ്വാധീനിച്ചാണ് മുരളിധരൻ പ്രോട്ടോകോൾ ലംഘനവും അഴിമതിയും നടത്തിയതെന്നതിനാൽ അബുദാബി ഇന്ത്യൻ എംബസി സംഭവത്തിലെ കുറ്റവാളികളും ആരോപണ വിധേയരുമാണ്. എംബസി ഉദ്യോഗസ്ഥയായ പൂജാ വെർണേക്കർ മന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥയാണ്. ഇവർ ഞാൻ നൽകിയ പരാതിയിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നു പറഞ്ഞ് പരാതി തള്ളിയത് പ്രഹ പനമാണ്. ഈ നടപടി പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. കുറ്റവാളികൾ തന്നെ സ്വയം നിരപരാധികളാണെന്നു പ്രഖ്യാപിക്കുന്നത് ബാലിശമാണ്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നൽകും.
വി. മുരളീധരന്റെ നിയമവിരുദ്ധ പ്രവൃത്തിയെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിനുത്തരവിടണമെന്നാവശ്യപ്പെട് ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകി.