മലയാളത്തിന്റെ സ്വന്തം പേളി മാണി അഭിനയിച്ച ബോളിവുഡ് ചിത്രം ‘ലുഡോ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നഴ്‌സിന്റെ രൂപത്തിലാണ് പേളി ട്രെയിലറില്‍ എത്തുന്നത്. ഒരു സിറ്റിയില്‍ നടക്കുന്ന നാല് കഥകളാണ് ചിത്രത്തിന് ആധാരം.
അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, രാജ്കുമാര്‍ റാവു, സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപാഠി, രോഹിത് ഷറഫ് എന്നിവരാണ് മറ്റു താരങ്ങള്‍. സംവിധായകന്‍ അനുരാഗ് ബസുവിനൊപ്പം ഭൂഷണ്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, തനി സോമാരിറ്റ ബസു, കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നവംബര്‍ 12ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.